![](/movie/wp-content/uploads/2022/08/ntr.jpg)
തെലുങ്ക് സൂപ്പർ താരം ജൂനിയര്‍ എൻടിആര്‍ ബിജെപിയിലേക്ക് എത്തുന്നതായി സൂചന. രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ജൂനിയര്‍ എൻടിആര്‍ ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡിൽ പ്രചാരണം നടത്താനായി ഹൈദരാബാദിൽ എത്തിയതാണ് അമിത് ഷാ. ബിജെപി മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് ബിജെപി നേതാക്കൾ വിശദീകരിക്കുന്നത്.
read also: ഭ്രാന്തിന്റെ മറ്റൊരു വര്‍ഷം!! എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഫഹദും നസ്രിയയും
അമിത് ഷായ്‌ക്കൊപ്പമുള്ള അത്താഴവിരുന്നിലേക്ക് തെലങ്കാനയിലെ പ്രമുഖ വ്യക്തിതത്വങ്ങളെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. ഈ കൂട്ടത്തിൽ ടോളിവുഡിലെ ജനപ്രിയ നടനായ ജൂനിയര്‍ എൻടിആറും ഉണ്ടെന്നാണ് സൂചന. അമിത് ഷായെ കാണാൻ ജൂനിയര്‍ എൻടിആര്‍ എത്തുമെന്ന് ബിജെപി തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദർ റെഡ്ഡി സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments