താൻ പണ്ട് ടോക്സിക്ക് ആയിരുന്നുവെന്നും തന്റെ ദേഷ്യം ഏറ്റവും കൂടുതൽ അനുഭവിച്ചത് ഭാര്യ ലിഡിയ ആണെന്നും തുറന്ന് പറഞ്ഞ് നടൻ ടൊവിനോ തോമസ്. എന്നാൽ ഇപ്പോൾ താൻ അങ്ങനെയല്ലെന്നും, പണ്ട് തന്നെ അറിയുന്നവർക്ക് ഇന്ന് തനിക്ക് പെട്ടെന്ന് ദേഷ്യം വരില്ല എന്ന് പറഞ്ഞാൽ അതിൽ ഒരു കൗതുകം ഉണ്ടാകുമെന്നും നടൻ കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
ടൊവിനോ തോമസിന്റെ വാക്കുകൾ:
പണ്ട് ഞാൻ ടോക്‌സിക്ക് ആയിരുന്നു എന്ന കാര്യം അംഗീകരിക്കുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. പണ്ട് അങ്ങനെ ആയിരുന്നു ഇന്ന് അതിൽ നിന്നും ഞാൻ മാറി. തെറ്റ് പറ്റിയാൽ തിരുത്തണം മുന്നോട്ട് പോകണം. പണ്ട് എന്നെ അറിയുന്നവർക്ക് ഇന്ന് എനിക്ക് പെട്ടെന്ന് ദേഷ്യം വരില്ല എന്ന് പറഞ്ഞാൽ അതിൽ ഒരു കൗതുകം ഉണ്ടാകും. എന്റെ ദേഷ്യം ഏറ്റവും കൂടുതൽ അനുഭവിച്ചത് ലിഡിയ ആയിരിക്കും.
പണ്ടത്തെ കാലഘട്ടവും അന്ന് കിട്ടിയിരുന്ന ഫ്രീഡവും അങ്ങനെയായിരുന്നു. ഇപ്പോഴാണ് ഇതിനെ പറ്റിയൊക്കെ ചിന്തിക്കുന്നത്. ആൺകുട്ടികൾ കരയാൻ പാടില്ല എന്നൊക്കെ പറയും, അങ്ങനെയല്ല നമ്മൾ മോശം അവസ്ഥയിൽ ആണെങ്കിൽ അത് പ്രകടിപ്പിക്കുന്നതിൽ എന്താണ് പ്രശ്‌നം. നമ്മൾ നമ്മളായി ഇരിക്കുക എന്നത് മാത്രമാണ് കാര്യം.
Post Your Comments