നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി. ആൺകുട്ടികൾക്കാണ് നമിത ജന്മം നൽകിയിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് സന്തോഷവാർത്ത താരം ആരാധകരുമായി പങ്കുവച്ചത്. ഏവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയുണ്ടെന്ന് വീഡിയോ സന്ദേശത്തിലൂടെ നമിത പറഞ്ഞു. നടനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭർത്താവ്. ഇദ്ദേഹവും നമിതയ്ക്കൊപ്പം വീഡിയോയിലുണ്ട്.
Also Read: വിനയന്റെ ബ്രഹ്മാണ്ഡ സിനിമ: ‘പത്തൊമ്പതാം നൂറ്റാണ്ട്’ ട്രെയിലർ എത്തി
‘ഹരേ കൃഷ്ണ! ഈ ശുഭവേളയിൽ ഞങ്ങളുടെ സന്തോഷവാർത്ത നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങൾ ഇരട്ട ആൺകുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും അവർക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്റെ ഗർഭകാല യാത്രയിൽ കൂട്ടായതിനും എന്റെ കുട്ടികളെ ഈ ലോകത്തേക്ക് കൊണ്ടുവന്നതിനും ഡോ. ഭുവനേശ്വരിയുടെ ടീമിനോടും ഞാൻ ശരിക്കും കടപ്പെട്ടിരിക്കുന്നു’, നമിത സമൂഹ മാധ്യമത്തിൽ കുറിച്ചു.
2017ൽ ആയിരുന്നു നമിതയും വീരേന്ദ്ര ചൗധരിയും തമ്മിലുള്ള വിവാഹം. വിവാഹ ശേഷം സിനിമയിൽ സജീവമല്ലായിരുന്ന നമിത, മോഹൻലാൽ നായകനായി എത്തിയ പുലിമുരുകനിലൂടെ രണ്ടാംവരവ് നടത്തിയിരുന്നു. ബി.ജെ.പിയുടെ തമിഴ്നാട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമാണ് നമിത.
Post Your Comments