CinemaGeneralIndian CinemaLatest NewsMollywood

‘മനുഷ്യന്മാരുടെ മനസ്സറിയുന്ന ഒരു യന്ത്രമുണ്ടായിരുന്നെങ്കിൽ സുഖമായിരുന്നു’: നിഗൂഢതയുണർത്തി കുടുക്ക് 2025 ട്രെയിലർ

കൃ​ഷ്ണ​ ​ശ​ങ്ക​ർ, ദുർഗ്ഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘കുടുക്ക് 2025’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. ഒരു ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിതെന്ന് തോന്നിപ്പിക്കുവിധമാണ് ട്രെയിലർ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ടെക്നോളജി ജീവിതത്തിനുമേൽ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യൻറെ സ്വകാര്യതയാണ് ചിത്രത്തിൻറെ വിഷയം. ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ബിലഹരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കൃഷ്ണ ശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കൃഷ്ണ ശങ്കർ ചിത്രത്തിൽ എത്തുന്നത്. സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് അഭിമന്യു വിശ്വനാഥാണ്.

Also Read: ‘ജീവിതം മാറിയിരിക്കുന്നു, ഇതൊരു തുടക്കം മാത്രം’: അമ്മയായ സന്തോഷം പങ്കുവച്ച് സോനം കപൂർ

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ കിരൺ ദാസാണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ശ്രുതി ലക്ഷ്മി ആണ്. അജു വർഗീസ്, ഷൈൻ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button