വില്ലനായെത്തി നായകനായി മാറിയ മലയാളത്തിന്റെ പ്രിയതാരമാണ് മോഹൽലാൽ. പ്രായഭേദയമില്ലാതെ എല്ലാ മലയാളികൾക്കും ലാലേട്ടനായി മാറിയ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ തീരുമാനിച്ചപ്പോൾ നിർമ്മാതാവ് നിരുത്സാഹപ്പെടുത്തിയതിനെക്കുറിച്ചു തുറന്നു പറയുകയാണ് സംവിധായകനും കലാ സംവിധായകനുമായ രാധാകൃഷ്ണന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പമരാമര്‍ശം.
‘ പണ്ട് മോഹന്‍ലാലിനെ സിനിമയില്‍ നായകനാക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് എതിര്‍ത്തുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 1980 ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ അഭിനയ മികവ് കണ്ടാണ് തന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാമെന്ന് ചിന്തിച്ചത്. എന്നാല്‍ സിനിമയുടെ നിര്‍മ്മാതാവ് ഇതിനെ എതിര്‍ത്തു.
read also: ‘മഹാൻ’ മലയാളത്തിലെടുത്താൽ നായകന്മാരായി വരുന്നത് ഇവർ: തുറന്നു പറഞ്ഞ് കാർത്തിക് സുബ്ബരാജ്
‘താനൊരു കലാകാരനല്ലേ? ഇതുപോലെ മത്തങ്ങ മോന്തയുള്ള ഒരാളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ പറ്റുമോ?’ എന്നാണ് സിനിമയുടെ നിര്‍മ്മാതാവ് അന്ന് ചോദിച്ചത്. അന്നത് തന്നെ ഏറെ വിഷമിപ്പിച്ചു. വില്ലനായിരുന്ന മോഹന്‍ലാല്‍ നായകനാകുമെന്ന് താനന്ന് വിചാരിച്ചില്ല. എല്ലാവരും സുന്ദരന്‍ ആവണമെന്നില്ലല്ലോ എന്ന് നിര്‍മ്മാതാവിന് താന്‍ അപ്പോള്‍ തന്നെ മറുപടിയും നല്‍കി. എന്നാല്‍ അതേ നിര്‍മ്മാതാവ് തന്നെ പിന്നീട് മോഹന്‍ലാലിനെ വെച്ച് സിനിമകള്‍ ചെയ്തു’- രാധാകൃഷ്ണന്‍ പറഞ്ഞു.
Post Your Comments