വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കുന്ന ‘ലൈഗർ’ റിലീസിന് ഒരുങ്ങുകയാണ്. ആഗസ്റ്റ് 25നാണ് ‘ലൈഗർ’ പ്രദർശനത്തിനെത്തുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദർശനത്തിന് എത്തും. അനന്യ പാണ്ഡെ ആണ് ചിത്രത്തിലെ നായിക.
ഇപ്പോളിതാ, ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ ബോയ്‌കോട്ട് ക്യാംപെയ്‌ൻ സജീവമാകുകയാണ്. ബോയ്‌കോട്ട് ‘ലൈഗർ’ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിൽ ആണ്. പല കാരണങ്ങൾ കാണിച്ചാണ് സിനിമ ബഹിഷ്‌കരിക്കണമെന്നുള്ള ആവശ്യം ഉയരുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ വിജയ് വേദിയിൽ ടീപോയ്‍യുടെ മുകളിൽ കാലുകൾ കയറ്റി വച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് കാണികളെ ചൊടിപ്പിച്ചിരുന്നു. കൂടാതെ മതാചാരപ്രകാരമുള്ള പൂജയ്ക്കിടെ വിജയ്‌യും അനന്യ പാണ്ഡെയും സോഫയിൽ ഇരുന്നുവെന്നും ഇത് സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്നും ചിലർ ആരോപിക്കുന്നുണ്ട്. ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായി ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറും ഉണ്ടെന്നുള്ളതും ബഹിഷ്‌കരണ ആഹ്വാനത്തിനുള്ള ഒരു കാരണമാണ്.
മുംബൈയിലെ തെരുവുകളിൽ ജനിച്ചുവളർന്ന് ഒടുവിൽ ലോക മികസഡ് മാർഷൽ ആർട്‌സ് കിക്ക്‌ബോക്‌സിംഗ് ചാമ്പ്യനായി മാറുന്ന ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. അതിഥി താരമായി ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ എത്തുന്നുണ്ട്.
Post Your Comments