‘വസ്ത്രത്തില്‍ പ്രകോപിതര്‍ ആവുന്നവര്‍ക്ക്‌ സമര്‍പ്പിക്കുന്നു’: പ്രതിഷേധവുമായി അഞ്ജലി അമീര്‍

ഡീപ് നെക്കില്‍ വരുന്ന പിങ്ക് മിനി ഡ്രസ്സിലാണ് താരത്തെ കാണുന്നത്

നടി, മോഡല്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയയായ അഞ്ജലി അമീറിന്റെ പുതിയ പോസ്റ്റ് വൈറൽ ആകുന്നു. താരത്തിന്റെ ​ഗ്ലാമറസ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. ‘വസ്ത്രത്തില്‍ പ്രകോപിതര്‍ ആവുന്നവര്‍ക്ക്‌ സമര്‍പ്പിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് അഞ്ജലി തന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.

ലൈംഗികാതിക്രമ കേസില്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി വിധിയില്‍ യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നെന്ന് പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം സമൂഹമാധ്യമത്തിൽ ഉയര്‍ന്നിരുന്നു. ഇത് ഉദ്ദേശിച്ചുകൊണ്ടാണ് അഞ്ലിയുടെ പോസ്റ്റ് എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

read also: നടുറോഡില്‍ കരഞ്ഞ് നിലവിളിച്ച്‌ നടി മാളവിക

ഡീപ് നെക്കില്‍ പിങ്ക് മിനി ഡ്രസ്സിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് സ്മാര്‍ട്ട് വെഡ്ഡിങ് ഫൊട്ടോഗ്രഫിയാണ് . സന്തോഷ് ആണു മേക്കപ്പ്.

Share
Leave a Comment