വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കുന്ന ലൈഗർ എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദർശനത്തിന് എത്തും.
ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ വിജയ് ദേവരകൊണ്ട പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മലയാളത്തിലെ സൂപ്പർ താരങ്ങളെക്കുറിച്ചാണ് വിജയ് പറയുന്നത്. മോഹൻലാൽ എന്ന് കേൾക്കുമ്പോൾ തനിക്ക് സിംഹത്തെയാണ് ഓർമ്മവരുതെന്നും മമ്മൂട്ടി എന്ന പേര് കേൾക്കുമ്പോൾ ടൈഗർ എന്നാണ് തോന്നുതെന്നുമാണ് വിജയ് പറഞ്ഞത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഡയലോഗുകൾ അനുകരിക്കുന്ന വിജയ്യുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
Also Read: ധനുഷ് – മിത്രൻ ജവഹർ കൂട്ടുകെട്ട്: ‘തിരുച്ചിദ്രമ്പലം’ ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
‘എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ഒരാളായ ദുൽഖർ സൽമാന്റെ പിതാവാണ് മമ്മൂട്ടി. അദ്ദേഹം എനിക്ക് അങ്കിളിനേപ്പോലെയാണ്. ദുൽഖർ എനിക്ക് കുഞ്ഞിക്കയാണ്. കൂടാതെ മലയാളത്തിൽ ഫഹദ് ഫാസിലിനെയും ഇഷ്ടമാണ്. കണ്ണ്കൊണ്ട് അഭിനയിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. ടൊവിനോ തോമസ് ഹാൻഡ്സം ആണ്’, വിജയ് ദേവരകൊണ്ട പറഞ്ഞു.
Post Your Comments