
ധനുഷ് നായകനായ പുതിയ സിനിമ ‘തിരുച്ചിദ്രമ്പലം’ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മിത്രൻ ജവഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വർഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേർന്ന് മിത്രൻ ജവഹർ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. നിത്യ മേനോൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്.
ഇപ്പോളിതാ, ചിത്രത്തിന്റെ ആദ്യ പ്രദർശനങ്ങൾ കഴിഞ്ഞതോടെ ട്വിറ്ററിൽ പ്രേക്ഷകരുടെയും ട്രേഡ് അനലിസ്റ്റുകളുടെയും പ്രതികരണങ്ങൾ എത്തിയിരിക്കുകയാണ്. പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ആദ്യ ദിനത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ലളിതവും നേരിട്ടുള്ളതുമായ ചിത്രം പ്രേക്ഷക ഹൃദയങ്ങളുമായി കണക്ട് ചെയ്യുന്നുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. ഒരു ഇമോഷണൽ എന്റർടെയ്നർ ഇങ്ങനെയാണ് ഒരുക്കേണ്ടതെന്ന് സിദ്ധാർഥ് ശ്രീനിവാസ് ട്വിറ്ററിൽ കുറിച്ചു. ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ചിത്രത്തിന് അഞ്ചിൽ മൂന്നര റേറ്റിംഗ് ആണ് കൊടുത്തിരിക്കുന്നത്. ഒരു പക്ക എന്റർടെയ്നർ ആണ് ചിത്രമെന്ന് പറയുന്ന മനോബാല ധനുഷിന്റെ പ്രകടനത്തെയും പ്രശംസിക്കുന്നു.
Also Read: നെറ്റ്ഫ്ലിക്സിൽ കുതിച്ച് ‘ഡാർലിംഗ്സ്’: ഗ്ലോബൽ ടോപ് ടെന്നിൽ രണ്ടാമത്
കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സൺ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ ബാനർ. റെഡ് ജിയാന്റ് മൂവീസ് ആണ് സിനിമ വിതരണം ചെയ്യുന്നത്.
Post Your Comments