![](/movie/wp-content/uploads/2022/08/sreedhanyab787.jpg)
‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, ‘ഫ്രീഡം ഫൈറ്റ്’ എന്നീ ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി ഒരുക്കുന്ന ‘ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രം ഈ മാസം 26ന് തിയേറ്ററുകളിലെത്തും. ജിയോ ബേബിയും റിലീസ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘തിയേറ്ററുകളിൽ ശ്രീധന്യ കാറ്ററിംഗ് സർവീസ് ആഗസ്റ്റ് 26 മുതൽ. വരണം കാണണം അഭിപ്രായം പറയണം’, എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Also Read: ‘ലുക്മാനാണ് സൗദി വെള്ളക്കയിലും നായകൻ എന്നറിഞ്ഞപ്പോൾ പരാതി പറഞ്ഞവരുണ്ട്’: സംവിധായകന്റെ കുറിപ്പ്
ചിത്രത്തിൽ സംവിധായകൻ ജിയോ ബേബിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ മൂർ, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജിയോ ബേബി തന്നെ രചന നിർവ്വഹിക്കുന്ന ചിത്രം ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
എഡിറ്റിംഗ് – ഫ്രാൻസിസ് ലൂയിസ്, സംഗീതം – ബേസിൽ സി ജെ, മാത്യൂസ് പുളിക്കൻ, കലാസംവിധാനം – നോബിൻ കുര്യൻ, വസ്ത്രാലങ്കാരം – സ്വാതി വിജയൻ, ശബ്ദരൂപകൽപ്പന – ടോണി ബാബു.
Post Your Comments