മലയാളി പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റേത്. ആഗസ്റ്റ് 17 ന് ആശിർവാദ് സിനിമാസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജും മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തിരക്കഥാകൃത്ത് മുരളി ഗോപിയും ചേർന്നായിരുന്നു പ്രഖ്യാപനം നടത്തിയത്.
ഇപ്പോളിതാ, സിനിമയുടെ ബജറ്റിനെ സംബന്ധിച്ച വിവരങ്ങളാണ് ചർച്ചയാകുന്നത്. ആദ്യ ഭാഗത്തെക്കാൾ വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. 400 കോടി രൂപയോളമായിരിക്കും ഈ ചിത്രം നിർമ്മിക്കുന്നതിന് വേണ്ടി നിർമ്മാതാക്കൾ ചെലവഴിക്കുക എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. നിർമ്മാതാക്കൾ ഔദ്യോഗികമായി ഇത്രയും തുക ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വലിയ തുക ചിത്രത്തിന് വേണ്ടി ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പാൻ വേൾഡ് ലെവൽ സിനിമയായിട്ടായിരിക്കും ചിത്രം എത്തുക.
Also Read: തിയേറ്ററിൽ പാപ്പന്റെ വിജയക്കുതിപ്പ്: 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ജോഷി ചിത്രം
ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാവുകയും പ്രീ പ്രൊഡക്ഷൻ പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളിലും സിനിമയുടെ ചിത്രീകരണം ഉണ്ടാകും. എമ്പുരാൻ മൂന്ന് ഭാഗമുള്ള സീരീസിന്റെ രണ്ടാം ഭാഗമാണെന്ന് ചിത്രത്തിന്റെ തിരക്കഥകൃത്ത് മുരളി ഗോപി നേരത്തെ പറഞ്ഞിരുന്നു.
Post Your Comments