ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശുഭദിനം’: ട്രെയ്‌ലർ വെള്ളിയാഴ്ച വൈകിട്ട് 7ന് പുറത്തിറങ്ങും

കൊച്ചി: ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ശുഭദിനം’ ഔദ്യോഗിക ട്രെയ്‌ലർ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തിറങ്ങുന്നു. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ ശിവറാം മണിയാണ് ഈ കോമഡി ത്രില്ലർ സംവിധാനം ചെയ്യുന്നത്. ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളും അതിന്റെ പരിണിത ഫലങ്ങളുമെല്ലാം നർമ്മം കലർത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം.

ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാലാ പാർവ്വതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ, അരുൺകുമാർ, നെബീഷ് ബെൻസൻ എന്നിവരാണ് മറ്റഭിനേതാക്കൾ.

‘തെന്നിന്ത്യയിൽ കുടവയറുള്ള വിജയ് സേതുപതിയും കഷണ്ടിയുള്ള ഫഹദും ഉണ്ട്, ബോളിവുഡിന് ഇത് പറ്റില്ല’: സൗമ്യ രാജേന്ദ്രൻ

എഡിറ്റിംഗ് , സംവിധാനം – ശിവറാം മണി, രചന – വി എസ് അരുൺകുമാർ , ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നാസിം റാണി, ഗാനരചന – ഗിരീഷ് നെയ്യാർ, സംഗീതം – അർജുൻ രാജ്കുമാർ , പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല – ദീപു മുകുന്ദപുരം, ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യുംസ് – അജയ് എൽ കൃഷ്ണ, ഡിസൈൻസ് – ജോണി ഫ്രെയിംസ്, സ്റ്റിൽസ് – മൃതുൽ വിശ്വനാഥ്, വിൻസിലോപ്പസ്, ധനിൽ കൃഷ്ണ, പി.ആർ.ഓ – അജയ് തുണ്ടത്തിൽ.

Share
Leave a Comment