ഷൂട്ടിങ് സെറ്റിലുണ്ടായ അപകടത്തിൽ പ്രശസ്ത നടൻ നാസറിന് പരിക്ക്. സ്പാർക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിനാണ് പരിക്കേറ്റതെന്നാണ് വിവരം. തെലങ്കാന പോലീസ് അക്കാദമിയിൽ വച്ചായിരുന്നു ചിത്രീകരണം.
സിനിമയുടെ പ്രധാനരംഗം ചിത്രീകരിക്കുന്നതിനിടെ നാസർ കോണിപ്പടിയിൽനിന്ന് തെന്നി വീഴുകയായിരുന്നു. അദ്ദേഹം ശസ്ത്രക്രിയയ്ക്കു വിധേയനായെന്നും സൂചനയുണ്ട്. നിലവിൽ തമിഴ്നാട്ടിലെ താരസംഘടനയായ നടികർ സംഘത്തിന്റെ പ്രസിഡന്റുകൂടിയാണ് നാസർ.
Also Read: കട്ട്സ് ഒന്നുമില്ലാതെ യു/എ സർട്ടിഫിക്കറ്റ്: ‘പത്തൊൻപതാം നൂറ്റാണ്ട്’ സെൻസറിങ് കഴിഞ്ഞു
അരവിന്ദ് കുമാർ രവിവർമ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പാർക്ക്. സുഹാസിനി മണിരത്നം, മെഹ്റിൻ പീർസാദ, സായാജി ഷിൻഡെ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Post Your Comments