GeneralLatest NewsMollywoodNEWS

സ്വന്തം മക്കളെക്കുറിച്ച്‌ ഓര്‍ക്കൂവെന്ന് വിമർശനം: എന്റെ മകന്‍ നിങ്ങളെ വിളിച്ച്‌ സഹായം ചോദിച്ചോയെന്ന് ​ഗോപി സുന്ദര്‍

നിങ്ങള്‍ നിങ്ങളുടെ മക്കളെ അവരുടെ ജീവിതത്തിന്റെ പകുതിയില്‍ ഉപേക്ഷിച്ചു

സം​ഗീത സംവിധായകന്‍ ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും തങ്ങളുടെ പ്രണയം വെളുപ്പെടുത്തിയതു മുതല്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം ​ഗുരുവായൂരില്‍ ദർശനം നടത്തിയ ഒരു ചിത്രം ​ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. അതിനു താഴെ വന്ന ഒരു കമന്റിനു ഗോപി സുന്ദര്‍ നല്‍കിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്‍കിയ നിങ്ങളുടെ മക്കളെക്കൂടി ചിന്തിക്കൂ എന്നായിരുന്നു കമന്റ്. അതിനു ‘എന്റെ മകന്‍ നിങ്ങളെ വിളിച്ച്‌ സഹായം ചോദിച്ചിട്ടുണ്ടെങ്കില്‍ എന്നോടു പറയൂ. നിലവില്‍ എന്റെ സംരക്ഷണത്തില്‍ അവന്‍ സുഖമായിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂ.- എന്നാണ് ​ഗോപി സുന്ദര്‍ നൽകിയ മറുപടി.

read also: തൊണ്ണൂറ് ദിവസത്തിന് ശേഷം അയാൾ ജാമ്യത്തിലിറങ്ങി, പിന്നില്‍ വന്‍ സംഘം: നടി മൈഥിലി

‘കപ്പിത്താന്‍ നഷ്ടപ്പെട്ട കപ്പലിനെക്കുറിച്ച്‌ നിങ്ങള്‍ അഭിമുഖത്തില്‍ പറഞ്ഞതുപോലെ നിങ്ങള്‍ നിങ്ങളുടെ മക്കളെ അവരുടെ ജീവിതത്തിന്റെ പകുതിയില്‍ ഉപേക്ഷിച്ചു. അവരെ കാണണമെന്നോ അവര്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്നോ നിങ്ങള്‍ക്കില്ലേ? അവര്‍ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. നിങ്ങളെ ആ​ഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ ഇങ്ങനെ ആഘോഷിക്കുമ്പോള്‍ അവരുടെ വേദന മനസിലാക്കുന്നുണ്ടോ?’- എന്ന ചോദ്യമാണ് അതേ അക്കൗണ്ടില്‍ നിന്ന് വീണ്ടും വന്നത്.

അവര്‍ ഹാപ്പിയാണെന്നായിരുന്നു ​ഗോപി സുന്ദറിന്റെ മറുപടി. സഹായത്തിനായി അവര്‍ നിങ്ങളെ വിളിച്ചാല്‍ എന്നോട് പറയൂവെന്നും അതുവരെ വായടച്ച്‌ ഇരിക്കണമെന്നും കുറിക്കുന്നു. വിമര്‍ശനവുമായി മറ്റൊരാള്‍ കൂടി എത്തിയതോടെ തന്റെ മക്കള്‍ ഇപ്പോള്‍ കുട്ടികളല്ലെന്നും അവര്‍ മുതിര്‍ന്നുവെന്നും ഗോപി സുന്ദർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button