കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ മേനോൻ ഒരുക്കിയ ചിത്രമാണ് ‘വേട്ടയാട് വിളയാട് ‘. 2008ലാണ് സിനിമ റിലീസ് ചെയ്തത്. ഡിസിപി രാഘവൻ എന്ന കഥാപാത്രമായിട്ടാണ് കമൽ ഹാസൻ ചിത്രത്തിൽ എത്തിയത്. ജ്യോതികയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, ഡാനിയൽ ബാലാജി, കാമിലിനി മുഖർജി, തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തി.
‘വേട്ടയാട് വിളയാടി’ന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാർത്തകൾ കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അനുഷ്ക ഷെട്ടി, കീർത്തി സുരേഷ് എന്നിവരെ സിനിമയിലെ നായിക കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോളിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഗൗതം വാസുദേവ മേനോൻ.
Also Read: മണിരത്നത്തിന്റെ ബ്രാഹ്മണ്യവത്കരണമെന്ന വിമർശനം: പൊന്നിയിൻ സെൽവന്റെ പോസ്റ്റർ തിരുത്തി അണിയറ പ്രവർത്തകർ
ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 120 പേജുകളുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിയെന്നും സിനിമ ഉടൻ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
Post Your Comments