കൈലാസ യാത്രയെ കുറിച്ച് മനസ് തുറന്ന് നടിയും അവതാരകയുമായ വിധു ബാല. ശിവൻ എന്ന് പറയുമ്പോൾ ഹസ്ബൻഡ് എന്ന കോൺസപ്റ്റാണ് മനസിലേക്ക് വരുന്നതെന്നും, കൈലാസ യാത്ര ഏറെ ഇഷ്ടമുള്ള കാര്യമാണെന്നും വിധു ബാല പറയുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും കൈലാസത്ത് ബുദ്ധിമുട്ടിയിരുന്നുവെന്ന് താരം പറയുന്നു. യാതൊരുവിധ വികസനങ്ങൾക്കും അവിടെയുള്ളവർ സമ്മതിക്കുന്നുണ്ടായിരുന്നില്ലെന്നും വിധു ബാല പറഞ്ഞു. റെഡ് കാര്‍പ്പറ്റില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
‘ജീവിതത്തില്‍ പരാജയപ്പെട്ട സ്ത്രീക്ക് പിന്നില്‍ ഒരു പുരുഷനുണ്ടെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കുടുംബത്തില്‍ എന്തെങ്കിലും പ്രതിസന്ധി വന്നാല്‍ ആദ്യം വേണ്ടെന്ന് വെക്കുന്നത് സ്ത്രീകളാണ്. അതെന്തുകൊണ്ടാണെന്നറിയില്ല. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരേപോലെ ഉത്തരവാദിത്തമുള്ള കാര്യമാണ്. ഈയൊരു കാരണം കൊണ്ടാണ് ഞാന്‍ 1979 ല്‍ അഭിനയം നിര്‍ത്തിയത്. കല്യാണം കഴിക്കുന്നതിന് മുന്‍പ് എനിക്ക് വേണ്ടി ജീവിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു.
കൈലാസം എന്റെ വീട് പോലെയാണ് തോന്നാറുള്ളത്. അവിടെ പോവാൻ പറ്റുമോ എന്നൊന്നും അറിയില്ലായിരുന്നു. കൈലാസയാത്ര എനിക്കൊരിക്കലും മറക്കാനാവില്ല. ദൂരേന്നേ നമുക്ക് കാണാനാവും, അതുകണ്ടപ്പോഴേ പൊട്ടിക്കരഞ്ഞ് പോയി. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടിയിരുന്നു അവിടെ. യാതൊരുവിധ വികസനങ്ങൾക്കും അവിടെയുള്ളവർ സമ്മതിക്കുന്നുണ്ടായിരുന്നില്ല. സങ്കടം തോന്നും. ഇനിയും അവിടേക്ക് പോവാൻ ആഗ്രഹമുണ്ട്’, വിധു ബാല പറയുന്നു.
Post Your Comments