മലയാളത്തിന്റെ പ്രിയനടിയാണ് മൈഥിലി. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, മായാമോഹിനി, നാടോടി മന്നന്‍ തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച മൈഥിലി പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. താനുമായി ബന്ധപ്പെട്ടുണ്ടായ ഗോസിപ്പുകളെക്കുറിച്ചും നേരിട്ട ദുരനുഭവത്തെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോള്‍.
ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കാന്‍ പോയാല്‍ ഭാഗ്യലക്ഷ്മിയെപ്പോലെ തല്ലിത്തീര്‍ക്കേണ്ടിവരുമെന്ന് മൈഥിലി പറയുന്നു. പതിനേഴാം വയസ്സില്‍ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പഴി കേള്‍ക്കുകയാണെന്നും ഒരു അഭിമുഖത്തിൽ താരം പങ്കുവച്ചു. മൈഥിലിയുടെ വാക്കുകൾ ഇങ്ങനെ,
‘സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തൊരാള്‍ പല തരത്തില്‍ തന്നെ ടോര്‍ച്ചര്‍ ചെയ്‌തു. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലമായിരുന്നു. അയാള്‍ ലൊക്കേഷനില്‍ വന്ന് ബഹളമുണ്ടാക്കിയതോടെ 2012ല്‍ അമ്മ സംഘടന ഇടപെട്ടാണ് പരാതി നല്‍കിയത്. കേസ് കോടതിയിലെത്തി, കാര്യങ്ങളെല്ലാം മജിസ്‌ട്രേറ്റിന് മുന്നില്‍ വിവരിച്ചു. 90 ദിവസം വിചാരണ തടവുകാരനായി ജയിലില്‍ കിടന്ന അയാള്‍ ജാമ്യം കിട്ടി പുറത്തിറങ്ങി. ഇതേ വ്യക്തിയില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടായ മറ്റൊരു പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കാന്‍ എത്തിയിരുന്നു. അപ്പോഴാണ് ഇതിനുപിന്നില്‍ വന്‍സംഘമുണ്ടെന്ന് മനസിലായത്. കേസിന്റെ വിധി വരുമ്പോള്‍ സത്യം എല്ലാവര്‍ക്കും മനസിലാകും’- നടി പറഞ്ഞു.
Post Your Comments