ബോളിവുഡിലെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രമായിരുന്നു ഡേർട്ടി പിക്ചർ. വിദ്യ ബാലനായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്. സിൽക് സ്മിതയുടെ ജീവിത കഥ പറയുന്ന സിനിമ ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിൽക്കായി എത്തിയ വിദ്യ ബാലന്റെ പ്രകടനവും ഏറെ പ്രശംസ നേടിയിരുന്നു.
ചിത്രത്തിന്റെ രണ്ടാ ഭാഗം വരുന്നു എന്ന വാർത്ത എറെ നാളായി പരക്കുന്നുണ്ട്. ഈ വാർത്ത എറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ, ഇപ്പോളിതാ, ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരം പുറത്തെത്തുകയാണ്. ചിത്രത്തിൽ വിദ്യ ബാലൻ ഉണ്ടാകില്ലെന്നാണ് വിവരം. വിദ്യയ്ക്ക് പകരമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി തപ്സി പന്നു, കൃതി സാനോൺ എന്നിവരാണ് പരിഗണനയിലുള്ളതെന്നാണ് വിവരം.
കനിക ദില്യൺ ആണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഏക്താ കപൂർ ആണ് ഡേർട്ടി പിക്ചർ 2 നിർമ്മിക്കുന്നത്. തികച്ചും വേറിട്ട കഥയും വ്യത്യസ്തമായ അഭിനേതാക്കളുമായാകും ചിത്രം വെള്ളിത്തിരയിലെത്തുക. 2023 ആദ്യത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments