രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് എംജിഎം ഫിലിംസിന്റെ ബാനറിൽ ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊഡക്ഷൻ ഹൗസ് അണിയിച്ചൊരുക്കിയ വാനിലുയരെ എന്ന കൊച്ചു സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം അമ്പതിനായിരത്തിന് മുകളിൽ കാഴ്ചക്കാർ പിന്നിട്ടിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാരെയും നമ്മുടെ രാജ്യം കാക്കുന്നതിനായി കാവലാവുന്ന പട്ടാളക്കാരേയും ഈ ചിത്രം നമ്മളെ ഓർമിപ്പിക്കുന്നു. ഓരോ ഭാരതീയനും തീർച്ചയായും കാണേണ്ട ഒരു ഹ്രസ്വ ചിത്രമാണ് വാനിലുയരെ.
ഉണ്ണി എന്ന എട്ടു വയസുകാരന്റെ ആത്മസംഘർഷങ്ങളിലൂടെ ആണ് ചിത്രം മുന്നോട്ടു പോവുന്നത്. ഇതിനോടകം തന്നെ വമ്പിച്ച പ്രേക്ഷക പ്രീതി നേടിയെടുത്തിരിക്കുകയാണ് ഈ ചിത്രം. ഇതിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അവരുടെ ഭാഗങ്ങൾ അതിഗംഭീരമായി തന്നെ ചെയ്തിരിക്കുന്നു. ഭാരതത്തിന് സ്വതന്ത്ര്യം നേടി തന്ന മഹാത്മക്കളെ അനുസ്മരിക്കാനും വെയിലും മഴയും തണുപ്പും കൊണ്ട് നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്ന ധീര ജവാന്മാർക്ക് വേണ്ടി പ്രാർത്ഥിക്കാനുമായി ഈ ചിത്രം സമർപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്ന ഓരോ ഭാരതീയനും ഒരു തവണ എങ്കിലും ഈ ചിത്രം കാണേണ്ടതാണ്.
ശ്രീപത്, ഗിലു ജോസഫ്, ജിലിഷ ജിലു, ചിറ്റൂർ ഉണ്ണി എന്നിവരാണ് ഈ ഹ്രസ്വ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ബദ്രി കൃഷ്ണ ആണ്. ക്യാമറ – സജാദ് കാക്കു, മ്യൂസിക് – ശ്രീഹരി കെ നായർ, ആർട്ട് ഡയറക്ടർ – അരുൺ തിലകൻ, എഡിറ്റർ – നിമൽ നസീർ, കോസ്റ്റ്യൂം – റാഫി കണ്ണാടിപറമ്പ്, സൗണ്ട് ഡിസൈൻ – വിഷ്ണു പി സി, കാസ്റ്റിംഗ് – ബിഎച്ച്എം കാസ്റ്റിംഗ്, ട്രിലോളജി പിക്ചേഴ്സ്, പിആർഒ – സുനിത സുനിൽ.
Post Your Comments