മിന്നൽ മുരളിയുടെ മികച്ച വിജയത്തിനുശേഷം വീക്കെൻ്റ് ബ്ലോക്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ആർഡിഎക്സ് എന്ന ചിത്രത്തിന് തുടക്കമായി. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ, അണിയറ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർമ്മാതാവ് സോഫിയാ പോളിൻ്റെ മാതാവ് ശ്രീമതി ആഗ്നസ് ആന്റണി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചാണ് തുടക്കമിട്ടത്. സംവിധായകൻ നഹാസ് ഹിദായത്തിൻ്റെ മാതാവ് ശീമതി ബീന ഫസ്റ്റ് ക്ലാപ്പും നൽകി.
പവർ ആക്ഷൻ എന്ന ടാഗ് ലൈനിൽ ഒരുങ്ങുന്ന ഈ ചിത്രം മാർഷൽ ആർട്ട്സിന് ഏറെ പ്രാധാന്യമുള്ളതാണ്. ഈ ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത് ദേശീയ അവാർഡ് വിന്നറായ അൻപ് അറിവാണ്. സമീപകാലത്ത് മെഗാ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുള്ള കെ.ജി.എഫ്, കൈതി, വിക്രം, ചിത്രീകരണം നടക്കുന്ന സലാർ തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷൻ കമ്പോസറാണ് അൻപ് അറിവ്. തൊണ്ണൂറു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനുവേണ്ടി ഒരുക്കിയിരിക്കുന്നത്.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിൽ സഹസംവിധായകനായി തുടക്കം കുറിച്ച നഹാസ് പിന്നീട് സ്വതന്ത്രമായ പണിപ്പുരയിലേക്കു മടങ്ങി. തന്റെ ആദ്യ സംരംഭം കളർ പടം എന്ന ഒരു ഷോർട്ട് ഫിലിം ആണ്. സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് ഈ ചിത്രമുണ്ടാക്കിയത്. അതിനുശേഷം മെയിൻ സ്ട്രീം സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ആർ.ഡി.എക്സ്.
വലിയമുടക്കുമുതലോടെ എത്തുന്ന ഈ ചിത്രം ഉയർന്ന സാങ്കേതിക മികവു പുലർത്തുന്ന ചിത്രം കൂടിയാണ്. ഷൈൻ നിഗം റോബർട്ടിനേയും, ആൻ്റണി വർഗീസ്(പെപ്പെ) ഡോണിയേയും നീരജ് മാധവ് സേവ്യറിനെയും പ്രതിനിധീകരിക്കുന്നു. ലാൽ അതിശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബൈജു സന്തോഷ്, ഷമ്മി തിലകൻ, മാലാ പാർവ്വതി, നിഷാന്ത് സാഗർ എന്നിവരും പ്രധാന താരങ്ങളാണ്.
Read Also:- സാറ്റര്ഡേ നൈറ്റ്സിൽ റോഷന് ആൻഡ്രൂസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു: ഫസ്റ്റ് ലുക്ക് ഇന്ന്
രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ മഹിമാ നമ്പ്യാരാണ് ഈ ചിത്രത്തിലെ ഒരു നായിക. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഐമറോസ്മിയാണ് മറ്റൊരു നായിക. തിരക്കഥ – ഷബാസ് റഷീദ് – ആദർശ് സുകുമാരൻ. കൈതി, വിക്രം വേദ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാം സി.എസാണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. മനു മഞ്ജിത്തിൻ്റേതാണ് വരികൾ, അലക്സ്.ജെ.പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.
കലാസംവിധാനം – പ്രശാന്ത് മാധവ്.
കോസ്റ്റ്യും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ
മേക്കപ്പ് – റോണക്സ് സേവ്യർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിശാഖ്.
നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ്.
Post Your Comments