ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് ഒരുങ്ങുന്നു. ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും മുരളി ഗോപിയും ‘എമ്പുരാന്’ സംബന്ധിച്ച പുതിയ പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകുമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. തങ്ങള്‍ മോഹന്‍ലാലിനൊപ്പം നില്ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ വൈകിട്ട് നാലിനാണ് പ്രഖ്യാപനം.
മോഹന്‍ലാല്‍ നായകനാവുന്ന ഒരു വലിയ പ്രഖ്യാപനം ചിങ്ങം ഒന്നായ ഇന്ന് ഉണ്ടാവുമെന്ന് ദിവസങ്ങള്‍ക്കു മുന്‍പേ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍, ഇത് ദൃശ്യത്തിന്റെ മൂന്നാം ഭാഗമായിരിക്കും എന്ന തരത്തിലായിരുന്നു പ്രചരണം. 17ന് ഒരു പ്രഖ്യാപനം വരുന്ന കാര്യം സ്വാതന്ത്ര്യ ദിനത്തിലാണ് ആന്റണി പെരുമ്പാവൂര്‍ ഔദ്യോഗികമായി അറിയിച്ചത്.
Read Also:- യോനി, നമ്മളെല്ലാവരും വന്നയിടം: കാമാഖ്യ ക്ഷേത്രം സന്ദർശിച്ച അനുഭവം പങ്കുവെച്ച് മോഹൻലാൽ
ലൂസിഫറിന്റെ വിജയത്തിനു പിന്നാലെയാണ് രണ്ടാം ഭാഗമായ എമ്പുരാന് പ്രഖ്യാപിച്ചത്. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം വന്‍ വിജയമായി ആരാധകർ ഏറ്റെടുത്തു. ‘ലൂസിഫറി’ന്റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടര്‍ഭാഗം പ്ലാന്‍ ചെയ്യുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
Post Your Comments