BollywoodCinemaGeneralIndian CinemaLatest News

‘ഈ മനോഭാവം മാറ്റൂ, കുറച്ച് ദയ കാട്ടൂ, നല്ല സിനിമകൾക്കായി കാത്തിരിക്കൂ’: ഹുമ ഖുറേഷി

ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ഹുമ ഖുറേഷി. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹുമ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. നിലവിൽ ഹിന്ദി സിനിമ മേഖലയോട് എല്ലാവർക്കും മോശമായ മനോഭവമാണെന്നാണ് നടി പറയുന്നത്. വളരെ നെഗറ്റീവായ രീതിയിലാണ് ആളുകൾ ബോളിവുഡ് ചലച്ചിത്രങ്ങളെ കാണുന്നതെന്നും, ബോളിവുഡ് സിനിമകൾ രൂക്ഷമായ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നതെന്നും ഹുമ കൂട്ടിച്ചേർത്തു.

Also Read: സാറ്റര്‍ഡേ നൈറ്റ്സിൽ റോഷന്‍ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു: ഫസ്റ്റ് ലുക്ക് ഇന്ന്

ഹുമ ഖുറേഷിയുടെ വാക്കുകൾ:

കുറച്ച് സിനിമകൾക്ക് ബോളിവുഡിൽ വിജയിക്കാൻ സാധിച്ചില്ല, അതുകൊണ്ട് തന്നെ ബോളിവുഡിന്റെ ചരമക്കുറിപ്പ് എഴുതാനാണ് എല്ലാവർക്കും ഇഷ്ടം. ബോയ്കോട്ട് ഹാഷ് ടാഗിനോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ് ഹിന്ദി സിനിമ. ​’ഗം​ഗുഭായ് കത്തിയാവാഡി’, ‘ഭൂൽ ഭുലയ്യ 2’ എന്നീ ചിത്രങ്ങല്ലാതെ മറ്റ് ബോളിവുഡ് സിനിമകൾക്ക് ഈ അടുത്ത കാലത്ത് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. അത് സഹജമായ കാര്യമാണ്, സംഭവിക്കാവുന്നതാണ്.

ഹിന്ദി സിനിമ മേഖലയോട് മോശമായ മനോഭവമാണ് എല്ലാവർക്കും. ബോളിവുഡ് ചലച്ചിത്രങ്ങളെ വളരെ നെഗറ്റീവായ രീതിയിലാണ് കാണുന്നത്. കൊവിഡിന് ശേഷം ഒരു പുതിയ തുടക്കമാണ് സിനിമകൾക്കെന്ന് നിങ്ങൾ പ്രേക്ഷകർ മനസ്സിലാക്കണം. നിർമ്മാതാക്കളും അഭിനേതാക്കളും സംവിധായകരും ഇത്രയും കാലം ഈ സിനിമകളെ പിടിച്ചുനിർത്തി. അതുകൊണ്ട് അൽപ്പം ദയ കാണിക്കൂ. നല്ല സിനിമകൾക്കായി കാത്തിരിക്കൂ.

shortlink

Related Articles

Post Your Comments


Back to top button