സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് ഗൗരി നന്ദ. ചിത്രത്തിൽ ഗൗരി അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രം എറെ പ്രശംസ നേടിയിരുന്നു. ഇപ്പോൾ ഷെയ്ൻ നിഗം നായകനാകുന്ന ബർമുഡ എന്ന ചിത്രമാണ് ഗൗരിയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
ഇപ്പോളിതാ, കണ്ണമ്മയ്ക്ക് ശേഷം നിരവധി കഥാപാത്രങ്ങൾ തേടി എത്തിയിട്ടും ബോൾഡായ വേഷങ്ങൾക്ക് ബ്രേക്കിടാൻ തീരുമാനിച്ചതിന്റെ കാരണം പറയുകയാണ് ഗൗരി നന്ദ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗൗരി മനസ്സ് തുറക്കുന്നത്.
Also Read: ‘ഈ മനോഭാവം മാറ്റൂ, കുറച്ച് ദയ കാട്ടൂ, നല്ല സിനിമകൾക്കായി കാത്തിരിക്കൂ’: ഹുമ ഖുറേഷി
ഗൗരി നന്ദയുടെ വാക്കുകൾ:
വരാൽ, ബർമുഡ എന്നീ രണ്ട് സിനിമകളാണ് അയ്യപ്പനും കോശിക്കും ശേഷം ഞാൻ ചെയ്തത്. ആദ്യം വന്ന കോൾ രാജീവ് സാറിന്റെ തന്നെയായിരുന്നു. കുറേ സിനിമകൾ അതിനിടയിൽ വന്നിരുന്നു. പക്ഷെ കഥാപാത്രം തെരഞ്ഞെടുക്കുമ്പോഴും കഥ തെരഞ്ഞെടുക്കുമ്പോഴും കുറച്ചൊക്കെ ശ്രദ്ധിക്കണമെന്ന് കരുതി. അങ്ങനെ കാത്തിരിക്കുന്ന സമയത്താണ് രാജീവ് സാർ വിളിച്ചിട്ട് ഇങ്ങനെ ഒരു കഥാപാത്രമുണ്ട് ചെയ്യുമോ എന്ന് ചോദിക്കുന്നത്.
കണ്ണമ്മയെ പൊളിച്ചടുക്കുന്ന ഒരു കഥാപാത്രം ചെയ്യണമെന്ന് കരുതിയിരുന്നു. ഒരു നോർമൽ ലൈറ്റ് ആയ ക്യാരക്ടർ ചെയ്യണം. ബോൾഡ്നസ് ഒന്ന് മാറ്റി ലൈറ്റ് ഹാർട്ടഡായിട്ടുള്ള കഥാപാത്രം ചെയ്യണമെന്ന് പേഴ്സണലി ആഗ്രഹമുണ്ട്.
Leave a Comment