CinemaGeneralIndian CinemaLatest NewsMollywood

അനിഖ സുരേന്ദ്രന്റെ ‘ഓഹ് മൈ ഡാർലിംഗ്’ ആരംഭിച്ചു

അനിഖ സുരേന്ദ്രൻ നായികയാകുന്ന ‘ഓഹ് മൈ ഡാർലിംഗ്’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നു. ആൽഫ്രഡ്‌ ഡി സാമുവൽ ​ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിർമ്മാണം. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Also Read: വൈശാഖ് – ഉദയ കൃഷ്ണ ടീം ഒന്നിക്കുന്നു: ‘ബ്രൂസ്‌ലി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി

ചീഫ് അസ്സോസിയേറ്റ് – അജിത് വേലായുധൻ, മ്യൂസിക് – ഷാൻ റഹ്‌മാൻ, ക്യാമറ – അൻസാർ ഷാ, എഡിറ്റർ – ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി സുശീലൻ, ആർട്ട് – എം ബാവ, കോസ്റ്റ്യൂം – സമീറ സനീഷ്, മേക്കപ്പ് – റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനോദ് എസ്, വരികൾ – വിനായക് ശശികുമാർ.

shortlink

Related Articles

Post Your Comments


Back to top button