സിനിമയുടെ കോടി ക്ലബുകൾ എല്ലാം മാർക്കറ്റിങ് തന്ത്രമാണെന്ന് നിർമ്മാതാവ് സിയാദ് കോക്കർ. അപ്രിയ സത്യങ്ങൾ പറയാൻ പാടില്ലെന്നാണ് പറയാറെന്നും ഇതൊരു മാർക്കറ്റിങ് തന്ത്രമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സിനിമ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്ക് ശേഷം കോടി ക്ലബുകളുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്ത് വിടാറുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് സിയാദ് കോക്കർ ഇങ്ങനെ പറഞ്ഞത്.
Also Read: വേലായുധപ്പണിക്കരായി സിജു വിൽസൺ: പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിങ് വീഡിയോ പുറത്ത്
സിയാദ് കോക്കറിന്റെ വാക്കുകൾ:
അപ്രിയ സത്യങ്ങൾ പറയാൻ പാടില്ലെന്നാണ് പറയാറ്. ഞാൻ അതിൽ വിശ്വസിക്കുന്നു. ഇതൊരു മാർക്കറ്റിങ് തന്ത്രമാണ്. ഞാൻ അതേ പറയുന്നുള്ളൂ. ഒന്നോ രണ്ടോ സിനിമകൾ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ, എന്റെ അറിവിൽ അറിയില്ല. ഇതൊരു മാർക്കറ്റിങ് തന്ത്രമല്ലാതെ മറ്റെന്ത്?. വേൾഡ് വൈഡ് കളക്ഷനെക്കുറിച്ച് എനിക്കറിയില്ല.
യുവാക്കളാണ് ഏറ്റവും സിനിമ കാണുന്നത്. അവർ ജോലി കഴിഞ്ഞ് ഒരു സിനിമ കാണണമെന്ന് വിചാരിക്കുമ്പോൾ റിവ്യൂ വായിച്ചു നോക്കും. നിരൂപണം ശരിയായോ തെറ്റാണോ എന്നത് വിഷയമല്ല. അത് അവരെ സ്വാധീനിക്കും. അതുപോലെ സിനിമയിലെ ഭാഗങ്ങൾ തിയേറ്ററിൽ നിന്നെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഹോബിയാണ്. അവർക്കൊന്നും നഷ്ടമാകാനില്ല. ഞാനൊരു സിനിമ കണ്ടെന്ന് കാണിക്കാൻ പോസ്റ്റ് ചെയ്യുന്നത് മനോവൈകല്യമാണ്.
Leave a Comment