GeneralLatest NewsNEWS

‘ആരും ഇങ്ങനെ മോശമായി പെരുമാറിയിട്ടില്ല, ജീവിതത്തിൽ ഇനി ഒരിക്കലും കയറില്ല’: തായ് എയർവേസിനെതിരെ നസ്രിയ

കൊച്ചി: തായ് എയർവേസിനെതിരെ നടി നസ്രിയ നസീം. തായ് എയര്‍വേയ്സിന്‍റെ സേവനങ്ങൾ വളരെ മോശമാണെന്ന് നസ്രിയ പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ വിമർശനം. താൻ ജീവിതത്തിൽ ഇനിയൊരിക്കലും തായ് എയർവേസിൽ കയറില്ലെന്നും താരം പറയുന്നുണ്ട്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈന്‍റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ തനിക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു.

തന്‍റെ ബാഗ് വിമാനത്തിൽ വെച്ച് കാണാതായി. ഇക്കാര്യം ഉന്നയിച്ചപ്പോൾ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്ന് നസ്രിയ വെളിപ്പെടുത്തുന്നു. ഇനി ജീവിതത്തിൽ ഒരിക്കലും തായ് എയർവേയ്സിൽ കയറില്ലെന്നും താരം വ്യക്തമാക്കി. തായ് എയർവേസിനെ ടാഗ് ചെയ്താണ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് നസ്രിയ എഴുതിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button