CinemaLatest NewsNew ReleaseNEWS

25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ: കുഞ്ചാക്കോ ബോബന്റെ ‘ഒറ്റ്’ റിലീസിനൊരുങ്ങുന്നു

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഒറ്റ്’. തമിഴിലും മലയാളത്തിലുമായി ഒരേസമയം ഒരുങ്ങിയ ചിത്രമാണിത്. ‘രണ്ടകം’ എന്നാണ് തമിഴിലെ പേര്. തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒറ്റ് ‘. ഇപ്പോഴിതാ, സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സെപ്റ്റംബർ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും. തെലുങ്ക് താരം ഈഷ റെബ്ബയാണ് സിനിമയിൽ നായികയായി എത്തുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണിത്.

Read Also:- ലാൽ ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’: ട്രെയിലര്‍ പുറത്ത്

ജാക്കി ഷറോഫ്  ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button