ബോളിവുഡ് താരം ബിപാഷ ബസുവും ഭർത്താവും നടനുമായ കരൺ സിംഗ് ഗ്രോവറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ബിപാഷ തന്നെയാണ് ഈ സന്തോഷ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഭർത്താവ് കരൺ സിംഗ് ഗ്രോവറിനൊപ്പം ബേബി ബംപ് കാണിച്ചുള്ള ബിപാഷയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബിപാഷയേയും കുഞ്ഞുവയറിനേയും കരൺ ചേർത്തുപിടിക്കുന്നതും വയറിൽ ചുംബിക്കുന്നതുമാണ് ചിത്രങ്ങളിലുള്ളത്. ഇതോടൊപ്പം ഒരു നീണ്ട കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
Also Read: ‘നമ്മ കൊടി, സ്പെയിൻ എങ്ങും‘: സ്‌പെയിനിൽ ഇന്ത്യൻ പതാകയുമായി നയൻതാരയും വിഘ്നേഷും
‘ഞങ്ങളുടെ ജീവിത്തിൽ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ പുതിയ പ്രകാശം. ഇതു ഞങ്ങളെ പഴയതിലും കൂടുതൽ പൂർണമാക്കുന്നു. രണ്ട് വ്യക്തികളായിരുന്ന ഞങ്ങൾ പരസ്പരം കണ്ടുമുട്ടുകയും ഒരേ മനസ്സുള്ള രണ്ടു പേരായി ജീവിതം ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ ഞങ്ങളുടെ സന്തോഷത്തിലേക്ക് മൂന്നാമതൊരാൾ കൂടി എത്തുകയാണ്. ഞങ്ങളുടെ സ്‌നേഹത്തിൽ നിന്ന് പിറവിയെടുക്കുന്ന ഒരു സൃഷ്ടി. കുഞ്ഞ് ഉടൻ ഞങ്ങളോടൊപ്പം ചേരും. അതു ഞങ്ങളുടെ സന്തോഷം കൂട്ടും. നിങ്ങളുടെ പ്രാർഥനക്കും ആശംസകൾക്കും സ്‌നേഹത്തിനും നന്ദി. എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകുക. ഞങ്ങളുടെ ഒരു ഭാഗമാവുക’, ബിപാഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2015ൽ അലോൺ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബിപാഷ കരണിനെ പരിചയപ്പെടുന്നത്. തുടർന്ന് 2016ൽ ഇരുവരും ബംഗാളി ആചാര പ്രകാരം വിവാഹിതരാവുകയായിരുന്നു.
Post Your Comments