CinemaGeneralIndian CinemaLatest NewsMollywood

‘സൗ രം​ഗ് മിൽക്കെ’: സ്വതന്ത്രദിനത്തിൽ മേ ഹൂം മൂസയിലെ ആദ്യ ​ഗാനം എത്തി

ദക്ഷിണേന്ത്യയിലെ മികച്ച ഗായകന്മാരിൽ ഒരാളായ ശങ്കർ മഹാദേവൻ ആലപിച്ച ഒരു ഗാനത്തോടെ മേ ഹൂം മൂസ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ഇന്ത്യൻ ആർമിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ സിനിമയായ മേ ഹൂം മുസ യുടെ ആദ്യ ഗാനം സ്വാതന്ത്ര്യദിനത്തിൽത്തന്നെ പുറത്തിറക്കിയതിനു വലിയ പ്രാധാന്യമുണ്ട്. ഇത് ഒരു ഹിന്ദി ഗാനം കൂടിയായത് ഈ ചിത്രത്തെ ഒരു ബഹുഭാഷാ ചിത്രമാക്കി മാറ്റാൻ കഴിയും.

‘സൗരഗ് മിൽക്കേ’ എന്ന ​ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സജാദ് രചിച്ച് ശ്രീനാഥ് ശിവശങ്കരൻ ഈണമിട്ട ​ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമുണ്ടാക്കിയിരിക്കുകയാണ്. മലപ്പുറത്തുകാരൻ മൂസയുടെ ജീവിത കഥ പറയുന്ന ഈ ചിത്രം ഇന്ത്യയുടെ സമകാലികതയുടെ പ്രതിഫലനം കൂടിയാണ്. സുരേഷ് ഗോപിയുടെ മികച്ച പ്രകടനമാണ് മൂസയിലൂടെ മലയാളികൾക്ക് കാണാൻ സാധിക്കുക.

ജിബു ജേക്കബ്ബാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയി‍യും തോമസ് തിരുവല്ലയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സെൻട്രൽ പിക്ചേർസ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

Also Read: കാർത്തി അങ്ങനെ പറഞ്ഞതിൽ ഒരുപാട് സന്തോഷം, അതൊന്ന് സി.ഡിയിൽ ആക്കി തരുമോ: ടൊവിനോ

ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ വാഗാ ബോർഡർ, കാർഗിൽ, പുഞ്ച്, ഗുൽമാർഗ് എന്നിവിടങ്ങളിലും ഡൽഹി, ജയ്പ്പൂർ, പൊന്നാനി എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആൻ്റണി, മേജർ രവി, മിഥുൻ രമേഷ്, ശരൺ, സ്രിന്ദ, അശ്വിനി, ജിഞ്ചനാ കണ്ണൻ സാഗർ തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു. രൂപേഷ് റെയ്നിൻ്റേതാണ് തിരക്കഥ. ശ്രീജിത്താണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – സൂരജ് ഈ എസ്, നിർമ്മാണ നിർവ്വഹണം – സജീവ് ചന്തിരൂർ, പിആർഒ – വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button