തമിഴ് സംഘട്ടന സംവിധായകൻ കനൽ കണ്ണൻ അറസ്റ്റിൽ. സാമൂഹ്യ പരിഷ്‌കർത്താവായ പെരിയാറിന്റെ പ്രതിമ തകർക്കാൻ ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്. തന്തൈ പെരിയാർ ദ്രാവിഡർ കഴകത്തിന്റെ പരാതിയിൽ ചെന്നൈ സൈബർ ക്രൈം പോലീസാണ് നടപടിയെടുത്തത്. ഞായറാഴ്ച രാത്രി പുതുച്ചേരിയിൽ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹിന്ദു മുന്നണിയുടെ ആർട്ട് ആന്റ് കൾച്ചർ വിഭാഗത്തിന്റെ പ്രസിഡന്റാണ് കനൽ കണ്ണൻ. ശ്രീരംഗത്തെ ശ്രീരംഗനാഥ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാർ പ്രതിമ തകർക്കാനാണ് ഈ അടുത്ത് നടത്തിയ പ്രസംഗത്തിൽ കനൽ കണ്ണൻ ആഹ്വാനം ചെയ്തത്. ഒരു ലക്ഷത്തോളം ഹിന്ദു വിശ്വാസികൾ ആണ് ശ്രീരംഗനാഥർ ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്തുന്നത്. എന്നാൽ, ക്ഷേത്രത്തിന് എതിർവശത്തായി ദൈവം ഇല്ലെന്ന് പറഞ്ഞയാളുടെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നതെന്നായിരുന്നു കനൽ കണ്ണൻ പ്രസംഗത്തിൽ പറഞ്ഞത്.
Also Read: ഇത്തരം വികൃതികൾ ചെയ്യരുത്, അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും: അക്ഷയ് കുമാർ
അറസ്റ്റിന്റെ സൂചന ലഭിച്ചതിന് തൊട്ടുപിന്നാലെ മുൻകൂർ ജാമ്യത്തിനുള്ള നീക്കം കനൽ കണ്ണൻ നടത്തിയിരുന്നു. എന്നാൽ അത് നിരസിക്കുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ കനൽ കണ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.
Post Your Comments