ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹനു രാഘവപുടി ഒരുക്കിയ സീതാരാമം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 30 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയത്. സീതാരാമത്തിലൂടെ തെന്നിന്ത്യയിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് ദുൽഖർ.
രണ്ടാം വാരത്തിലേക്കെത്തുമ്പോൾ ചിത്രം അമ്പത് കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. ആഗോളതലത്തിൽ ചിത്രം അമ്പത് കോടി നേടിയ വിവരം ദുൽഖർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കേരളത്തിൽ നിന്നും മാത്രം അഞ്ച് കോടിക്ക് മുകളിലാണ് സീതാരാമം കളക്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ സീതാരാമം റിലീസ് ചെയ്തത്. ആദ്യ ദിനം കേരളത്തിൽ 350 ഷോകളായിരുന്ന ചിത്രത്തിന് മൂന്നാം ദിവസം ആയപ്പോഴേക്കും അഞ്ഞൂറിലധികം ഷോകളായി ഉയർന്നു.
Also Read: നടനും സംഘട്ടന സംവിധായകനുമായ കനൽ കണ്ണൻ അറസ്റ്റിൽ
ദുൽഖർ സൽമാൻ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ സീതയായും രശ്മിക മന്ദാന അഫ്രീൻ ആയുമാണ് ചിത്രത്തിൽ എത്തുന്നത്. സുമന്ത്, തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Leave a Comment