![](/movie/wp-content/uploads/2022/08/1-3.webp)
ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പീസ്. കാർലോസ് എന്ന ഡെലിവറി പാർട്ണറായാണ് ജോജു ചിത്രത്തിൽ എത്തുന്നത്. ഒരു സറ്റയർ മൂവി ആയിട്ടാണ് പീസ് ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് സിനിമ എത്തുന്നത്.
ഇപ്പോളിതാ, ചിത്രത്തിലെ ക്യാരക്റ്റർ പ്രൊമോ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജോജു ജോർജിന്റെ കഥാപാത്രമായ കാർലോസിന്റെ പ്രൊമോ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. നർമ്മം നിറഞ്ഞ വേഷമാണ് ജോജു അവതരിപ്പിക്കുന്നതെന്നാണ് പ്രൊമോ നൽകുന്ന സൂചന. കാർലോസിന്റെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം പറയുന്നത്.
Also Read: ഇന്ത്യ@75: സ്വാതന്ത്ര്യ ദിനത്തിൽ ദേശസ്‍നേഹം പ്രമേയമായ 10 ചിത്രങ്ങൾ
സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സിദ്ധിഖ്, അനിൽ നെടുമങ്ങാട്, മാമുക്കോയ, ശാലു റഹിം, വിജിലേഷ്, അർജുൻ സിങ്, ആശാ ശരത്, രമ്യാ നമ്പീശൻ, അതിഥി രവി, പൗളി വത്സൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 19നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
Post Your Comments