ഇന്ത്യ ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സിനിമയും അതിന്റെ ഉള്ളടക്കം കൊണ്ട് ദേശസ്നേഹം ഉണർത്താൻ പലപ്പോഴും സഹായിച്ചിട്ടുണ്ട്. ബോർഡർ, ദി ലെജൻഡ് ഓഫ് ഭഗത് സിംഗ്, തുടങ്ങിയ സിനിമകൾ ‘ദേശസ്നേഹം’ എന്ന് കേൾക്കുമ്പോഴെല്ലാം നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത്. എന്നാൽ, ഈ സ്വാതന്ത്ര്യ ദിനത്തിൽ ദേശ സ്നേഹ പ്രാധാന്യമുള്ള സിനിമകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നു. ഇന്നും ഇന്ത്യക്കാര്‍ കാണാൻ ആഗ്രഹിക്കുന്ന 10 സിനിമകള്‍ ഇതാ.
മദര്‍ ഇന്ത്യ
നര്‍ഗീസ് ദത്ത് നായികയായി 1957ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘മദര്‍ ഇന്ത്യ’. ‘രാധ സിംഗ്’ എന്ന കഥാപാത്രത്തെയാണ് നര്‍ഗീസ് ദത്ത് ചിത്രത്തില്‍ അവതരിപ്പിച്ചത്. മെഹബൂബ് ഖാനാണ് സംവിധായകൻ. കള്‍ട്ട് പദവിയുള്ള ചിത്രമാണിത്.
രംഗ് ദേ ബസന്തി
ആമിര്‍ ഖാനും സിദ്ധാര്‍ഥും ഷര്മാന് ജോഷിയും അതുല്‍ കുല്‍ക്കര്‍ണിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘രംഗ് ദേ ബസന്തി’. രാകേഷ് ഓംപ്രകാശ് മെഹ്റയുടെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രംഗ് ദേ ബസന്തി. മികച്ച ജനപ്രിയ ചിത്രത്തിനുള്ളതടക്കം നാല് ദേശീയ പുരസ്കാരങ്ങളും ആ വര്‍ഷം ചിത്രം നേടിയിരുന്നു. ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ് ‘രംഗ് ദേ ബസന്തി’.
സ്വദേശ്
നാസയില്‍ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനായ ‘മോഹൻ ഭാര്‍ഗവ്’ ആയി ഷാരൂഖ് ഖാൻ അഭിനയിച്ച ചിത്രമാണ് ‘സ്വദേശ്’. 2004ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അശുതോഷ് ഗോവാരിക്കറാണ് ചിത്രം സംവിധാനം ചെയ്തത്. ബോക്സ് ഓഫീസില്‍ വിജയിക്കാനായില്ലെങ്കിലും ചിത്രത്തിന് നിരൂപക പ്രശംസ ലഭിച്ചു.
ഉറി: ദ് സര്‍ജിക്കല്‍ സ്ട്രൈക്ക്
2019ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഉറി: ദ് സര്‍ജിക്കല്‍ സ്ട്രൈക്ക്. ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി അര്‍ദ്ധ രാത്രിയില്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യൻ കമാൻഡോകള്‍ നടത്തിയ മിന്നലാക്രണം പ്രമേമായമായി വരുന്ന ചിത്രമാണ് ഉറി: ദ് സര്‍ജിക്കല്‍ സ്ട്രൈക്ക്. വിക്കി കൗശല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയമായിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം ചിത്രത്തിലെ അഭിനയത്തിന് വിക്കി കൗശലിന് ലഭിച്ചു.
ലഗാന്‍
ദേശീയ അന്തർ ദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ചിത്രമാണ് ‘ലഗാൻ’. ആമിര്‍ ഖാന് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമാണിത്. ആമിര്‍ ഖാൻ നായകനായ ചിത്രം 2001ലാണ് പ്രദര്‍ശനത്തിനെത്തിയത്. ‘ ഭുവന് ലത’ എന്ന കഥാപാത്രമായി ആമിര്‍ ഖാൻ എത്തിയ ഹിന്ദി ചിത്രം സംവിധാനം ചെയ്തത് അശുതോഷ് ഗൊവാരിക്കറായിരുന്നു.
സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിൽ, ഒരു ചെറിയ ഗ്രാമത്തിലെ അംഗങ്ങൾ, അവർക്കൊന്നും അറിയാത്ത ക്രിക്കറ്റ് കളിയിൽ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥർക്കെതിരെ പോരാടുന്നു. ലഗാൻ (കാർഷിക നികുതി) റദ്ദാക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
ചക് ദേ ഇന്ത്യ
ഹോക്കി പ്രമേയമായ ചിത്രമാണ് ‘ചക് ദേ ഇന്ത്യ’. ഷിമിത് അമീൻ സംവിധാനത്തിൽ 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചക് ദേ ഇന്ത്യ ഇന്ത്യൻ സ്പോര്‍ട്സ് ഡ്രാമ ചിത്രങ്ങളിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. ഷാരൂഖ് ഖാനാണ് ഇതിലെ കേന്ദ്ര കഥാപാത്രമായ ‘കബീർ ഖാനെ’ അവതരിപ്പിച്ചത്. ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ‘ചക് ദേ ഇന്ത്യ’ നേടിയിരുന്നു.
റോജ
മണിരത്നത്തിന്റെ 1992-ൽ പുറത്തിറങ്ങിയ ചിത്രമാണ് റോജ. അരവിന്ദ് സ്വാമിയും മധുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിന് നല്ല തുടക്കമുണ്ടെങ്കിലും ആദ്യ 30 മിനിറ്റിന് ശേഷം നിമിഷം കൊണ്ട് തീവ്രമായി വളരുന്നു. തട്ടിക്കൊണ്ടുപോകൽ, തീവ്രവാദ ഗ്രൂപ്പുകൾ, തന്റെ ഭർത്താവിനെ രക്ഷിക്കാൻ എല്ലാ പ്രതിബന്ധങ്ങളോടും പോരാടുന്ന ഒരു സ്ത്രീയുടെ കഥയാണ്.
മംഗല്‍ പാണ്ഡേ: ദ് റൈസിംഗ്
ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായി കണക്കാക്കപ്പെടുന്ന മംഗല്‍ പാണ്ഡേയുടെ ജീവിതം പ്രമേയമായ സിനിമ. 2005ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ ആമിര്‍ ഖാനായിരുന്നു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. കേതൻ മെഹ്ത സംവിധാനം നിര്‍വഹിച്ചു. ബോക്സ് ഓഫീസിലും ചിത്രം വൻ വിജയമായിരുന്നു.
നോ വൺ കിൽഡ് ജെസീക്ക
റാണി മുഖർജിയും വിദ്യാ ബാലനും കേന്ദ്രകഥാപാത്രത്തിലെത്തിയ ‘നോ വൺ കിൽഡ് ജെസീക്ക’ ഒരു ക്രൈം-ത്രില്ലറാണ്. ചില പ്രശ്നങ്ങൾക്ക് ഒരു ശബ്ദം ആവശ്യമായി വരുമ്പോൾ ഇന്ത്യക്കാർ എല്ലാ തടസ്സങ്ങളും മറന്ന് ഒരു യൂണിറ്റായി മാറുന്നു. സിനിമയിൽ ജെസീക്കയുടെ നീതിക്കായി നടക്കുന്ന മെഴുകുതിരി മാർച്ചുകളിലും പ്രതിഷേധ പ്രകടനങ്ങളിലും ഇന്ത്യയുടെ ഐക്യം തികച്ചും ചിത്രീകരിച്ചിരിക്കുന്നു.
Read Also:- എഴുപത്തിയഞ്ചാം സ്വാതന്ത്യ ദിനം: വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖ് ഖാനും കുടുംബവും
എ വെനസ്ഡേ
നീരജ് പാണ്ഡേയുടെ സംവിധാനത്തില്‍ 2008ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ത്രില്ലര്‍ ചിത്രമാണ് ‘എ വെനസ്ഡേ’. അനുപം ഖേറും നസീറുദ്ദീന്‍ ഷായുമാണ് പ്രധാന കഥാപാത്രങ്ങാളെ അവതരിപ്പിച്ചത്. 2009ല്‍ ‘ഉന്നൈപ്പോല് ഒരുവന്’ എന്ന പേരില്‍ ഈ ചിത്രം തമിഴില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. കമല്‍ ഹാസനും മോഹന്ലാലുമായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
Post Your Comments