തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് വിജയ് ദേവരകൊണ്ട. ലൈഗർ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് വിജയ് ദേവരകൊണ്ട.
ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടയിൽ വിജയ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്നാണ് വിജയ് പറയുന്നത്. ലോകേഷിന്റെ കോളിനായി കാത്തിരിക്കുകയാണെന്നും നടൻ കൂട്ടിച്ചേർത്തു. ലോകേഷ് കനകരാജിന്റെയും വെട്രിമാരന്റെയും സിനിമകൾ തനിക്ക് ഏറെ ഇഷ്ടമാണെന്നും വിജയ് പറഞ്ഞു.
Also Read: കാഴ്ചയുടെ നിറപ്പകിട്ട്, പാട്ടും കൂത്തുമായി ഒരാഘോഷം: തല്ലുമാലയെ കുറിച്ച് മധുപാൽ
ചുരുക്കം സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിൽ വ്യക്തമായ സ്ഥാനം നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. കൈതി, വിക്രംഎന്നീ സിനിമകളിലൂടെ അദ്ദേഹം നടത്തിയ ക്രോസ് ഓവറിനെ ആരാധകർ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് എന്നാണ് വിളിക്കുന്നത്.
അതേസമയം, വിജയ് ദേവരകൊണ്ടയുടെ ലൈഗർ ആഗസ്റ്റ് 25നാണ് റിലീസ് ചെയ്യുന്നത്. അനന്യ പാണ്ഡെയാണ് സിനിമയിൽ നായിക. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദർശനത്തിന് എത്തും.
Post Your Comments