CinemaGeneralIndian CinemaLatest NewsMollywood

റഹ്മാന്റെ സംഗീതം മാറ്റി മലയൻകുഞ്ഞ് റിലീസ് ചെയ്യൂ, ബോക്സ് ഓഫീസിൽ വിജയം ഉറപ്പ്: ഒടിടി റിലീസിന് പിന്നാലെ സോഷ്യൽ മീഡിയ

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി നവാ​ഗതനായ സജിമോൻ ഒരുക്കിയ ചിത്രമാണ് മലയൻകുഞ്ഞ്. വളരെ ആഴമുള്ള പ്ലോട്ടും കഥാപാത്രങ്ങളും അതിനൊപ്പം ടെക്നിക്കൽ ബ്രില്യൻസും പരീക്ഷണവുമെല്ലാമുള്ള സിനിമയാണ് മലയൻകുഞ്ഞ്. മണ്ണിടിച്ചിലിൽ നിന്നും രക്ഷപ്പെടാനുള്ള സർവൈവൽ ഡ്രാമക്കൊപ്പം ഒരു മനുഷ്യന്റെ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെയും ജാതീയതയുടെ വിവിധ തലങ്ങളെയും കൂടി അടയാളപ്പെടുത്തുന്ന ചിത്രമാണിത്. മഹേഷ് നാരായണൻ ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.

Also Read: ആ ഡയലോ​ഗ് പിന്നീട് കൂട്ടിച്ചേർത്തതാണ്: തല്ലുമാലയിലെ വൈറൽ ഡയലോ​ഗിനെ കുറിച്ച് മുഹ്സിൻ പരാരി

എ ആർ റഹ്മാൻ ആയിരുന്നു ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം ഒരുക്കിയത്. 30 വർഷത്തെ ഇടവേളക്ക് ശേഷം റഹ്മാൻ മലയൻകുഞ്ഞിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. തിയേറ്റർ റിലീസിന് പിന്നാലെ മലയൻകുഞ്ഞ് ആ​ഗസ്റ്റ് 11ന് ഒടിടിയിൽ എത്തിയതോടെ ചർച്ചയാകുന്നത് റഹ്മാന്റെ സംഗീതം തന്നെയാണ്. സിനിമയുടെ രണ്ടാം പകുതിയിൽ ആവശ്യമില്ലാത്ത സ്ഥലത്ത് പശ്ചാത്തല സംഗീതം കുത്തിനിറച്ചെന്നും, ചിലയിടങ്ങളിൽ നിശബ്ദത ആയിരുന്നു യോജിച്ചതെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. റഹ്മാൻ വന്നതോടെ സിനിമയുടെ ബജറ്റ് കൂടിയതാണ് ആകെയുണ്ടായ പ്രയോജനമെന്നും റഹ്മാന്റെ മ്യൂസിക് ഒഴിവാക്കി ചിത്രം ഒന്നുകൂടി റിലീസ് ചെയ്താൽ ബോക്‌സ് ഓഫീസിൽ വീണ്ടും വിജയമാകുമെന്നും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ വരുന്നുണ്ട്.

മണ്ണിടിച്ചിൽ സീനിൽ പെട്ടുകിടക്കുന്നതിന്റെയും അവിടെ നിന്ന് രക്ഷപ്പെടാൻ നോക്കുന്നതിന്റെയും കുട്ടിയുടെ കരച്ചിലിന്റെയുമൊക്കെ ഫീലിങ്ങ്സ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും ആ സീനിന്റെ ആസ്വാദന നിലവാരം ഉയർത്തുന്നതിലും റഹ്മാന്റെ മ്യൂസിക് മികച്ചു നിൽക്കുന്നുണ്ടെങ്കിലും, മറ്റു പല ഭാഗങ്ങളിലും ബിജിഎം അനാവശ്യമായിരുന്നു എന്ന് തോന്നിയതായും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button