ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അവാർഡ് നിശകളിലൊന്നായ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് സെപ്റ്റംബറിൽ ബംഗളൂരുവിൽ നടക്കും. സെപ്റ്റംബർ 10, 11 തീയതികളിലാണ് നടക്കുക. ഈ വർഷം സൈമ അവാർഡിന്റെ പത്താം വാർഷികം കൂടിയാണ്. തെന്നിന്ത്യൻ ഭാഷാ സിനിമകളിലെ കലാ, സാങ്കേതിക മേഖലകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചവർക്ക് ഈ വർഷത്തെ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും.
2012-ൽ വിഷ്ണു വർധൻ ഇന്ദൂരിയും ബൃന്ദ പ്രസാദ് അഡുസിമിലിയും ചേർന്നാണ് സൈമ അവാർഡ്‌സ് ലോഞ്ച് ചെയ്തത്. മുതിർന്ന കലാകാരന്മാരും പ്രൊഫഷണലുകളും അടങ്ങുന്ന ജൂറിയാണ് അവാർഡ് നോമിനികളെ തെരഞ്ഞെടുക്കുന്നത്. ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായ മേഖലകളായ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിവിടങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിക്കുന്നതിനും അന്താരാഷ്ട്ര വിപണിയിൽ ദക്ഷിണേന്ത്യൻ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു വേദിയൊരുക്കുക എന്നതാണ് സൈമയുടെ ആശയം.
Also Read: കൗതുകമുണർത്തി ‘വെള്ളരിപട്ടണ’ത്തിന്റെ സ്വാതന്ത്ര്യദിന സ്പെഷ്യൽ പോസ്റ്റർ
ഹൈദരാബാദിലെ ഹൈദരാബാദ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു ഒമ്പതാമത്തെ സൈമ അവാർഡ് നിശ നടന്നത്. കൊവിഡ് പശ്ചാത്തലത്തിൽ 2019, 2020 വർഷങ്ങളിൽ അവാർഡ് പ്രഖ്യാപനം നടക്കാതിരുന്നതിനാൽ ഈ രണ്ട് വർഷങ്ങളിലെയും വിജയികളെ ഒരുമിച്ച് കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്.
Post Your Comments