
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ദേശീയ പാതാക ഉയർത്തുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയിൽ പങ്കുചേർന്ന് നടൻ ഷാരൂഖ് ഖാനും കുടുംബവും. മുംബൈയിലെ വീടായ മന്നത്തിലാണ് നടനും കുടുംബവും ദേശീയ പതാക ഉയർത്തിയത്. ഷാരൂഖിനും ഭാര്യ ഗൗരിക്കുമൊപ്പം മക്കളായ ആര്യൻ ഖാനും അബ്രാമും ഉണ്ടായിരുന്നു. പുതിയ സിനിമയായ ‘ദി ആർച്ചീസി’ന്റെ തിരക്കുകൾ മൂലം സുഹാന വീട്ടിൽ ഉണ്ടായിരുന്നില്ല.
പതാക ഉയർത്തിയതിന്റെ ചിത്രങ്ങൾ ഗൗരി ഖാനാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘സ്വാതന്ത്ര്യ ദിനാശംസകൾ’ എന്ന് ഗൗരി ചിത്രത്തിനൊപ്പം കുറിച്ചു. നിരവധി താരങ്ങളാണ് ‘ഹർ ഘർ തിരംഗ’ പരിപാടിയിൽ പങ്കുചേരുന്നത്. നേരത്തെ ആമിർ ഖാൻ മുംബൈയിലെ വസതിയിൽ പതാക ഉയർത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
അതേസമയം, ‘പത്താൻ’, ‘ഡങ്കി’, ‘ജവാൻ’ എന്നീ സിനിമകളാണ് ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സംവിധായകൻ അറ്റ്ലിയുടെയും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ജവാൻ’. ‘ജവാന്റെ’ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. സിനിമയിൽ ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാണ് എത്തുന്നത്.
Post Your Comments