‘സ്ത്രീധനത്തിന്റെ പേരിൽ അധ്യാപികയെ ഭർതൃപിതാവ് ജീവനോടെ കത്തിച്ചു’

ന്യൂഡൽഹി: സ്ത്രീധനത്തിന്റെ പേരിൽ തന്റെ സ്‌കൂൾ അധ്യാപികയെ ഭർതൃവീട്ടുകാർ ജീവനോടെ ചുട്ടുകൊന്നുവെന്ന് വെളിപ്പെടുത്തി നടി സാദിയ ഖത്തീബ്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക തിന്മയെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെക്കവെയായിരുന്നു തന്റെ അധ്യാപികയ്ക്ക് നേരിടേണ്ടി വന്ന ക്രൂരത താരം തുറന്നു പറഞ്ഞത്. സ്‌കൂള്‍ പഠനകാലത്തെ തന്റെ കമ്പ്യൂട്ടര്‍ അദ്ധ്യാപികയുടെ മരണത്തെ സംബന്ധിച്ച് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തുകയായിരുന്നു നടി.

വളരെ സന്തോഷവതിയായി കാണപ്പെട്ടിരുന്ന തന്റെ ടീച്ചര്‍ വിവാഹത്തിന് ശേഷം വളരെ ഒതുങ്ങി കാണപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവരുടെ മരണവാര്‍ത്തയാണ് കേട്ടത്. വിവാഹത്തിനു പിറ്റേ ദിവസം മുതല്‍ക്കേ അവരോട് ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെടുമായിരുന്നു.
ഇതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്റെ അദ്ധ്യാപികയെ ജീവനോടെ ചുട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്നും നടി തുറന്നു പറയുന്നു.

അക്ഷയ് കുമാർ നായകനായ രക്ഷാബന്ധൻ എന്ന ചിത്രത്തിലെ നടിയാണ് സാദിയ. സഹോദര സ്‌നേഹത്തിനപ്പുറം സ്ത്രീധനമെന്ന സാമൂഹിക തിന്മയിലേക്കും വെളിച്ചം വീശുന്നതാണ് അക്ഷയ് കുമാര്‍ ചിത്രമായ രക്ഷാബന്ധന്‍. ചിത്രത്തില്‍ ഗായത്രി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

Share
Leave a Comment