CinemaGeneralIndian CinemaLatest NewsMollywood

കാഴ്ചയുടെ നിറപ്പകിട്ട്, പാട്ടും കൂത്തുമായി ഒരാഘോഷം: തല്ലുമാലയെ കുറിച്ച് മധുപാൽ

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ചിത്രമാണ് തല്ലുമാല. ഇപ്പോളിതാ, സിനിമയെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ​സംവിധായകനും നടനുമായ മധുപാൽ. മലയാളത്തിൽ അധികം കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ സിനിമയാണിതെന്നും ഇത്തരം ഒരു സിനിമ ചെയ്യണമെങ്കിൽ വളരെ കൃത്യമായ ഒരു തിരക്കഥ ആവശ്യമാണെന്നുമാണ് അദ്ദേഹം പറയുന്നത്. പാട്ടും കൂത്തുമായി ഒരാഘോഷം തന്നെയാണ് തല്ലുമാലയെന്നും മധുപാൽ കൂട്ടിച്ചേർത്തു. സിനിമയിലെ അഭിനേതാക്കളെയും മറ്റ് അണിയറ പ്രവർത്തകരെയും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭിനന്ദിച്ചു.

Also Read: എ ആർ റഹ്മാന്റെ സം​ഗീതത്തിൽ ‘മറക്കുമാ നെഞ്ചം’: ചിമ്പുവിന്റെ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു

മധുപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

തല്ലുമാല മലയാളത്തിൽ കണ്ടുവന്നിട്ടില്ലാത്ത വളരെ ഡിഫറന്റ് ആയ ഒരു ചിത്രമാണ്. ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്. നോൺ ലീനിയർ സിനിമ സ്വഭാവത്തിന്റെ ആരംഭത്തിൽ തലപ്പാവ് ചെയ്തപ്പോൾ കണ്ട പ്രേക്ഷകർ അല്ല ഇപ്പോഴുള്ളത് എന്നനുഭവിപ്പിച്ച ചിത്രമാണിത്. ഇത്തരം ഒരു സിനിമ ചെയ്യണമെങ്കിൽ വളരെ കൃത്യമായ ഒരു തിരക്കഥ ആവശ്യമാണ് അതിന്റെ ബ്രില്ലിയൻസ് ഈ ചിത്രത്തിൽ കാണാം. ഖാലിദ് റഹ്മാനും, മുഹ്സിൻ പരാരിയും, അഷ്‌റഫ്‌ ഹംസയും കൂട്ടുകാരും തെളിച്ച വഴിയിലൂടെ പ്രേക്ഷകരും കൂടുന്നു. ടൊവിനോ തോമസ്, ലുക്മാൻ, ഷൈൻ ടോം ചാക്കോ, കല്യാണി, ബിനു പപ്പു, കൂടെ സിനിമയെ എൻഗേജ്ഡ് ആക്കുന്ന അഭിനേതാക്കൾ.

സ്ട്രിപ്പ് ഓഫ് കോമഡി പോലെ സ്ട്രിപ്പ് ഓഫ് ആക്ഷൻ വിഭഗത്തിലുള്ള സിനിമ ആണിത്. പുതിയ കാലത്തിന്റെ അഭിരുചിയറിഞ്ഞ് ചെയ്ത ഒരു സിനിമ. കാഴ്ചയുടെ നിറപകിട്ട് അറിയണമെങ്കിൽ തിയേറ്ററിൽ തന്നെ പോകണം. ഒരു ആധുനിക നോവൽ പോലെ നരേഷനിൽ പോലും വ്യത്യസ്തമായ സ്വഭാവം ഉണ്ടാക്കുവാൻ ശ്രമിച്ചിട്ടുണ്ട്. പാട്ടും കൂത്തുമായി ഒരാഘോഷം. ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരുപാട് അത്ഭുതങ്ങൾ കാണിച്ച ടൊവിനോയുടെ അഭിനയ ജീവിതത്തിൽ തല്ലുമാലയിലെ കഥാപാത്രം ഒരു നാഴികക്കല്ല് തന്നെയാണ്. ഇനിയുള്ള കാലത്തേക്ക്‌ ഈ നടൻ വിസ്മയങ്ങളുടെ പൂരം തീർക്കും. ലുക്മാൻ മുമ്പ് കണ്ട സിനിമകളിലൊക്കെയുള്ള സ്വഭാവത്തിൽ നിന്നും ഏറെ മാറിയഭിനയിച്ചിരിക്കുന്നു. ചില അത്ഭുതങ്ങൾ ബാക്കി വയ്ക്കുന്നതുപോലെയാണിത്. അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങളിൽ നിന്നും മാറിയ ഒരു ഖാലിദ് റഹ്മാൻ ഈ ചിത്രത്തിൽ ഉണ്ട്. ആഷിക് ഉസ്മാൻ, കൂടെ ചേർന്നതിന്. മുഹ്സിൻ പരാരി, അഷ്‌റഫ്‌ ഹംസ,പ്രാദേശിക ഭാഷയുടെ വാ മൊഴി വഴക്കത്തിന്റെ സൗന്ദര്യം നൽകിയതിന് അഭിനന്ദനങ്ങൾ.

 

shortlink

Related Articles

Post Your Comments


Back to top button