ആമിര്‍ ഖാനെ കേന്ദ്ര കഥാപാത്രമാക്കി അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ‘ലാല്‍ സിംഗ് ഛദ്ദ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. ടോം ഹാങ്ക്സ് ടൈറ്റില്‍ റോളില്‍ അഭിനയിച്ച 1994ലെ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പിന്റെ’ ഹിന്ദി പതിപ്പാണ് ‘ലാല്‍ സിംഗ് ചദ്ദ’. ‘ത്രീ ഇഡിയറ്റ്സ്’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിര്‍ ഖാന്, കരീന കപൂര്‍ ജോഡികള്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും നടന്നിരുന്നു.
ഇപ്പോളിതാ, ചിത്രത്തെ പ്രശംസിച്ച് നടന് ഹൃതിക് റോഷന് രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവരും സിനിമ കാണണമെന്നും അവസരം നഷ്ടപ്പെടുത്തരുതെന്നും നടൻ പറഞ്ഞു. ചില ഗുണങ്ങളും ദോഷങ്ങളും മാറ്റിനിര്‍ത്തിയാല്‍ ഇത് ഗംഭീര സിനിമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു ഹൃതിക്കിന്റെ പ്രതികരണം.
Also Read: ‘സ്ത്രീധനത്തിന്റെ പേരിൽ അധ്യാപികയെ ഭർതൃപിതാവ് ജീവനോടെ കത്തിച്ചു’
‘ലാല്‍ സിംഗ് ഛദ്ദ കണ്ടു. സിനിമയുടെ ഹൃദയം എനിക്ക് അനുഭവപ്പെട്ടു. നല്ലതും മോശവുമായ കാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ഈ സിനിമ ഗംഭീരമാണ്. ഈ രത്നം കാണാതെ പോകരുത്. ഇപ്പോള്‍ തന്നെ പോകുക. സിനിമ കാണുക. ഇത് മനോഹരമാണ്, വളരെ മനോഹരം’, ഹൃതിക് ട്വീറ്റ് ചെയ്തു.
Post Your Comments