ഹൃതിക് റോഷൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘വിക്രം വേദ’. തമിഴിൽ സൂപ്പർ ഹിറ്റായ ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കാണിത്. വേദയായാണ് ഹൃതിക് ചിത്രത്തിൽ എത്തുന്നത്. വിക്രം എന്ന കഥപാത്രത്തെ സെയ്ഫ് അലി ഖാൻ അവതരിപ്പിക്കുന്നു. ഫ്രൈഡേ ഫിലിം വർക്ക്‌സിന്റെ ബാനറിൽ നീരജ് പാണ്ഡേയും റിലയൻസ് എന്റർടെയ്‌മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം റിലീസ് ചെയ്യും.
ഇപ്പോളിതാ, ചിത്രം ബഹിഷ്കരിക്കാൻ ട്വിറ്ററിൽ ഒരു കൂട്ടം ആളുകൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. ആമിർ ഖാൻ ചിത്രം ‘ലാൽ സിംഗ് ഛദ്ദ’യെ ഹൃതിക് പിന്തുണച്ചു എന്ന കാരണത്താലാണ് സിനിമയ്ക്ക് നേരെ ബഹിഷ്കരണ ക്യാംപെയ്ൻ ഉയർന്നിരിക്കുന്നത്.
Also Read: പത്താമത് സൈമ അവാർഡ് സെപ്റ്റംബറിൽ നടക്കും: തിയതി പുറത്ത്
‘ലാൽ സിംഗ് ഛദ്ദ കണ്ടു. സിനിമയുടെ ഹൃദയം എനിക്ക് അനുഭവപ്പെട്ടു. നല്ലതും മോശവുമായ കാര്യങ്ങൾ മാറ്റിനിർത്തിയാൽ, ഈ സിനിമ ഗംഭീരമാണ്. ഈ രത്‌നം കാണാതെ പോകരുത്. ഇപ്പോൾ തന്നെ പോകുക. സിനിമ കാണുക. ഇത് മനോഹരമാണ്, വളരെ മനോഹരം’, എന്നായിരുന്നു ഹൃതിക് റോഷൻ ചിത്രത്തെ കുറിച്ച് ട്വിറ്ററിൽ എഴുതിയത്.
Post Your Comments