ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനമായതിനാൽ പരീക്ഷ എഴുതാനാവില്ലെന്ന് ഉത്തരപേപ്പറിൽ കുറിച്ച് വിദ്യാർത്ഥി. കർണാടകയിലെ ഒരു ബിരുദ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് ഇപ്പോൾ വൈറലാകുന്നത്. ഹിസ്റ്ററി പരീക്ഷയുടെ ഉത്തരപേപ്പറിലാണ് വിദ്യാർത്ഥി ഇങ്ങനെയെഴുതിയത്.
‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോൺ എന്റെ കാമുകിയാണ്. ജന്മദിനം ആയതിനാൽ പരീക്ഷയ്ക്ക് തായ്യാറെടുക്കാനായില്ല. അതുകൊണ്ട് ഞാൻ ഇന്ന് പരീക്ഷ എഴുതുന്നില്ല’, വിദ്യാർഥി ഉത്തരക്കടലാസിൽ കുറിച്ചു. കൂടാതെ സണ്ണി ലിയോണിന്റെ പിറന്നാൾ ദിനത്തിൽ സണ്ണിക്ക് ആശംസ നേരാനും ഈ വിദ്യാർത്ഥി കൂട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.
Also Read: പ്രശസ്ത ഹോളിവുഡ് നടി ആൻ ഹേഷ് അന്തരിച്ചു: വാഹനാപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു
സണ്ണി ലിയോണിന്റെ ജന്മദിനമായ മെയ് 13നായിരുന്നു ബെംഗളൂരു സർവകലാശാലയുടെ കീഴിൽ ഒന്നാംവർഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷ നടന്നത്. കഴിഞ്ഞ ദിവസമാണ് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയത്. ഉത്തരക്കടസാണ് മൂല്യനിർണയം നടത്തുന്നതിനിടെയാണ് വിചിത്രമായ ഉത്തരക്കടലാസ് കണ്ടെത്തിയത്.
Post Your Comments