നടൻ നീരജ് മാധവിന് യുഎഇയുടെ ഗോൾഡൻ വിസ. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നീരജ് മാധവ് ഗോൾഡൻ വിസ ഏറ്റുവാങ്ങി. ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടർ എ കെ ഫൈസസും പങ്കെടുത്തു.
യുഎഇ ഭരണകൂടമാണ് ഗോൾഡൻ വിസകൾ അനുവദിക്കുന്നത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെയാണ് ഗോൾഡൻ വിസ നൽകുന്നത്. പത്ത് വർഷത്തെ കാലാവധിയാണ് ഈ വിസകൾക്കുള്ളത്. കാലാവധി പൂർത്തിയാവുമ്പോൾ ഗോൾഡൻ വിസ പുതുക്കി നൽകുകയും ചെയ്യും.
Also Read: ഇന്ത്യൻ ആർമിയോട് അനാദരവ്: ‘ലാൽ സിംഗ് ഛദ്ദ’യ്ക്കെതിരെ പരാതി
ഇതിനോടകം തന്നെ പ്രമുഖ നടന്മാരടക്കം നിരവധി മലയാളികൾക്ക് ഗോൾഡൻ വിസ ലഭ്യമായിട്ടുണ്ട്. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് ഈ ഇളവ് അനുവദിച്ചത്.
Post Your Comments