ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ജോക്വിൻ ഫീനിക്സ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ലേഡി ഗാഗയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘ഹാർലി ക്വിൻ’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ലേഡി ഗാഗ അവതരിപ്പിക്കുന്നത്.
ഇപ്പോളിതാ, ചിത്രത്തിൽ അഭിനയിക്കുന്നതിനായി ലേഡി ഗാഗ വാങ്ങിയ പ്രതിഫലമാണ് ചർച്ചയാകുന്നത്. 10 ദശലക്ഷം ഡോളറാണ് ലേഡി ഗാഗയുടെ പ്രതിഫലം എന്നാണ് വിവരം. അതായത് ഏകദേശം100 കോടി രൂപയോളം വരും ഈ തുക. ജോക്വിൻ ഫീനിക്സ് 20 ദശലക്ഷം ഡോളറാണ് പ്രതിഫലം വാങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്.
ഡിസി കോമിക്സിലെ ജോക്കറിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കോമിക്സ് പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ‘ഹാർലി ക്വിൻ’. ഗോതം സിറ്റിയിലുള്ള ആർതർ ഫ്ലെക്ക് എന്ന സ്റ്റാൻഡ് അപ്പ് ഹാസ്യനടൻ എങ്ങനെ ജോക്കർ എന്ന സൂപ്പർ വില്ലനായി മാറുന്നു എന്നതാണ് ജോക്കർ ആദ്യ ഭാഗത്തിൽ പറയുന്നത്. സിനിമയിലെ പ്രകടനത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരവും ജോക്വിൻ ഫീനിക്സ് സ്വന്തമാക്കിയിരുന്നു.
Post Your Comments