BollywoodCinemaGeneralIndian CinemaLatest News

അമ്മയുടെ പേടി അതായിരുന്നു, അമ്മയെ സമാധാനിപ്പിച്ച് ഇങ്ങനെയൊന്നും നടക്കില്ലെന്ന് ഉറപ്പ് നൽകി: വിജയ് വർമ്മ പറയുന്നു

ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജാസ്മീത് കെ റീൻ ഒരുക്കിയ ചിത്രമാണ് ‘ഡാർലിംഗ്‌സ്’. നെറ്റ്ഫ്ലിക്സിൽ റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ഡാർക്ക് കോമഡി വിഭഗത്തിലുള്ള ചിത്രമാണിത്. ചിത്രത്തിൽ ആലിയയും വിജയ്‌യും പ്രണയിച്ച് വിവാഹിതരാകുന്നവരാണ്. പിന്നീട് ഭർത്താവിൽ നിന്നുണ്ടാകുന്ന ക്രൂരപീഡനവും തുടർന്നുള്ള ഭാര്യയുടെ പ്രതികാരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹംസ എന്നാണ് വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

Also Read: സ്ത്രീപക്ഷ സിനിമയുമായി സുധ കൊങ്കര: നായികയായി കീർത്തി സുരേഷ്

ഇപ്പോളിതാ, സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് വിജയ്. ചിത്രം കണ്ട ശേഷം തന്റെ അമ്മയ്ക്കുണ്ടായ ആശങ്കയെക്കുറിച്ചാണ് നടൻ പറയുന്നത്. നിരവധി പേർ സിനിമ കണ്ട് തന്നെ പ്രശംസിച്ചപ്പോൾ തന്നെ ആരെങ്കിലും വിവാഹം ചെയ്യുമോയെന്നായിരുന്നു അമ്മയുടെ ആശങ്കയെന്ന് വിജയ് വർമ്മ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ചിത്രം കണ്ടതിന് ശേഷം പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ ഹംസയെ വെറുത്തു എന്നാണ് പറയുന്നത്, മറ്റ് ചിലർ എന്റെ പ്രകടനത്തെ പ്രശംസിച്ചു. പക്ഷേ ഏറ്റവും രസകരമായത് അമ്മയുടെ കമന്റായിരുന്നു. സിനിമ കണ്ടതിനുശേഷം ആശങ്കയോടെ എന്നെ വിളിച്ചു. മകനെ ഇനി ആരും വിവാഹം ചെയ്യില്ല എന്നാണ് അമ്മയുടെ ആശങ്ക. അമ്മയുടെ വികാരം മനസ്സിലാക്കിയെങ്കിലും പ്രതികരണം കേട്ട് ആദ്യം ചിരിച്ചുപോയി. അമ്മയെ സമാധാനിപ്പിച്ച് ഇങ്ങനെയൊന്നും നടക്കില്ലെന്ന് ഉറപ്പ് നൽകി’, വിജയ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button