CinemaGeneralIndian CinemaKollywoodLatest News

കത്രീന കൈഫ് – വിജയ് സേതുപതി കൂട്ടുകെട്ട്: ‘മെറി ക്രിസ്മസ്’ ചിത്രീകരണം സെപ്റ്റംബറിൽ അവസാനിക്കും

വിജയ് സേതുപതി, കത്രീന കൈഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ ഒരുക്കുന്ന ചിത്രമാണ് ‘മെറി ക്രിസ്മസ്’. ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. രമേഷ് തൗരാനിയും സഞ്ജയ് റൗത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇപ്പോളിതാ, സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ അവസാനിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. മുംബൈയിലും പൂനെയിലുമായി സിനിമയുടെ ഫൈനൽ ഷെഡ്യൂൾ നടക്കും. മുംബൈയിൽ ഒരാഴ്ച ചിത്രീകരണം നടക്കും. പിന്നീട് മൂന്ന് ആഴ്ചകളോളം പൂനെയിലായിരിക്കും ചിത്രീകരണം നടക്കുക. സിനിമയുടെ 70 ശതമാനത്തോളം ചിത്രീകരണം ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്.

Also Read: ‘വിമർശനങ്ങളെ കേൾക്കാൻ അസഹിഷ്ണുത ഇല്ലാത്ത സംവിധാനമാകണം കമ്മ്യൂണിസം’: സന്തോഷ് ടി. കുരുവിള

കഴിഞ്ഞ ഡിസംബറിലാണ് സിനിമയുടെ ഷൂട്ടിം​ഗ് വിവരം കത്രീന സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘പുതിയ തുടക്കങ്ങൾ, വീണ്ടും സെറ്റിലേക്ക്. ശ്രീറാം സാറിനൊപ്പം പ്രവർത്തിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ത്രില്ലറുകൾ ഒരുക്കുന്നതിൽ അദ്ദേഹം ഒരു മാസ്റ്ററാണ്, അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക എന്നത് ഒരു ബഹുമതിയാണ്. രമേഷ് തൗരാനിയും സഞ്ജയ് റൗത്രയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിനായി വിജയ് സേതുപതിയ്‌ക്കൊപ്പം ചേരുന്നതിൽ അതിയായ ആവേശമുണ്ട്’, എന്നാണ് കത്രീന കുറിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button