
ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നത്. വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് വെബ് സീരീസിലൂടെയാണ് ആര്യന്റെ സിനിമ പ്രവേശം. എന്നാൽ, അഭിനേതാവായിട്ടല്ല എഴുത്തുകാരനായാണ് ആരന്റെ അരങ്ങേറ്റം.
Also Read: നഗ്ന ഫോട്ടോഷൂട്ട്: രൺവീർ സിംഗിനെ പോലീസ് ചോദ്യം ചെയ്യും
ആക്ഷേപഹാസ്യ വിഭാഗത്തിൽപ്പെടുന്ന വെബ് സീരീസാണ് നെറ്റ്ഫ്ലിക്സിനായി ആര്യൻ ഒരുക്കുന്നതെന്നാണ് വിവരം. അഭിനേതാക്കളുടെ ദൈനംദിന ജീവിതം പ്രമേയമാക്കുന്നതാണ് സീരീസ്. അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളി സ്ക്രിപ്റ്റ് പൂർത്തിയാകും. 2023 ആദ്യ പകുതിയോടെ സീരീസിന്റെ നിർമ്മാണത്തിലേയ്ക്ക് കടക്കും.
അമേരിക്കയിലെ സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്നും സംവിധാനം, തിരക്കഥ എന്നിവയിലാണ് ആര്യൻ പഠനം പൂർത്തിയാക്കിയത്.
Post Your Comments