നഗ്ന ഫോട്ടോഷൂട്ട് വിവാദത്തിൽ ബോളിവുഡ് നടൻ രൺവീർ സിംഗിനെ മുംബൈ പൊലീസ് ചോദ്യം ചെയ്യും. സോഷ്യൽ മീഡിയയിലൂടെ നഗ്ന ചിത്രങ്ങൾ പങ്കുവച്ചെന്ന പരാതിയിൽ രൺവീറിനെതിരെ കേസെടുത്തിരുന്നു. രൺവീർ സിംഗിന് നോട്ടീസ് നൽകുന്നതിനായി മുംബൈ പോലീസ് സംഘം അദ്ദേഹത്തിന്റെ വസതിയിൽ എത്തിയെന്നാണ് വിവരം. ചേംബർ പൊലീസ് സ്റ്റേഷനിൽ ആഗസ്റ്റ് 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. അതേസമയം, താൻ മുംബൈയിലില്ലെന്ന് രൺവീർ മറുപടി നൽകിയെന്നാണ് സൂചന.
Also Read: ‘വ്യാജ ഓഡിഷൻ നടത്തി പീഡനശ്രമം: ‘പടവെട്ട്’ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെ മീ ടു ആരോപണം
മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ പരാതിയിലാണ് രൺവീർ സിംഗിനെതിരെ പോലീസ് കേസെടുത്തത്. സോഷ്യൽ മീഡിയയിലൂടെ നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് സ്ത്രീകളുടെ വികാരം വൃണപ്പെടുത്തിയെന്നും അവരുടെ മാന്യതയെ അപമാനിച്ചുവെന്നുമാണ് ആരോപണം.
കഴിഞ്ഞ മാസമാണ് ഒരു മാഗസിനിനു വേണ്ടി രൺവീർ നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ താരത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
Post Your Comments