കൊവിഡിന് ശേഷം ബോളിവുഡ് സിനിമകൾക്ക് അത്ര നല്ല സമയമല്ല. ഒരു വർഷത്തിലേറെ ആയി സൂപ്പർ താര ചിത്രങ്ങളടക്കം ദയനീയ പരാജയങ്ങൾ ഏറ്റുവാങ്ങുകയാണ്. വൻ ഹൈപ്പോടുകൂടി എത്തിയ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് പോലും ബോക്സ് ഓഫീസിൽ തകർന്ന് തരിപ്പണമായി. നിർമ്മാതാക്കൾക്ക് മിനിമം ഗ്യാരന്റി ഉണ്ടായിരുന്ന നായകതാരമാണ് അക്ഷയ് കുമാർ. ഏറ്റവുമധികം 200 കോടി ക്ലബ്ബ് വിജയങ്ങൾ സ്വന്തമാക്കിയ അക്ഷയ്ക്ക് പോലും ബോക്സ് ഓഫീസിൽ അടിപതറി.
Also Read: അമലാ പോളിന്റെ ‘കാടവെര്’ സ്ട്രീമിംഗ് ആരംഭിച്ചു
ഇപ്പോളിതാ, തുടർ പരാജയങ്ങളിൽ നിന്ന് കരകയറുന്നതിനായി അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘രക്ഷാബന്ധൻ’ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ആഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് കിട്ടുന്നത്. ട്രേഡ് അനലിസ്റ്റുകളെല്ലാം ചിത്രത്തിന് മികച്ച അഭിപ്രായമാണ് പറയുന്നത്. ലളിതമായ കഥയും റിലേറ്റ് ചെയ്യാൻ പറ്റുന്ന പശ്ചാത്തലവും വൈകാരികതയും നിരവധി മികച്ച മുഹൂർത്തങ്ങളും ചിത്രത്തിന്റെ പ്ലസ് ആണെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് അഭിപ്രായപ്പെടുന്നത്.
7.50 – 8.50 കോടി വരെയാണ് ആദ്യ ദിനത്തിൽ ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്ന് നേടാനായതെന്നാണ് സൂചന. പോസിറ്റീവ് അഭിപ്രായങ്ങൾ ചിത്രത്തിന്റെ വാരാന്ത്യ കളക്ഷനെ ഉറപ്പായും സ്വാധീനിക്കുമെന്നാണ് ബോളിവുഡിന്റെ പ്രതീക്ഷ.
Post Your Comments