CinemaLatest NewsNew ReleaseNEWS

അമലാ പോളിന്റെ ‘കാടവെര്‍’ സ്ട്രീമിംഗ് ആരംഭിച്ചു

അമലാ പോള്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ‘കാടവെര്‍’‍. അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് വൈകിയ ചിത്രമാണ് ‘കാടവെര്‍’‍. ഇപ്പോഴിതാ ‘കാടെവര്‍’ ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്.

അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത ഒരുക്കുന്നത്. പൊലീസ് സര്‍ജനായിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്. അരവിന്ദ് സിംഗാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

അതേസമയം, അമലാ പോള്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന മറ്റൊരു ചിത്രമാണ് ‘അതോ അന്ത പറവൈ പോല’. ചിത്രവും പ്രദർശനത്തിനൊരുങ്ങുന്നു. വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്. ചിത്രം ഓഗസ്റ്റ് 26ന് പ്രദർശനത്തിനെത്തും. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Read Also:- ടൊവിനോയുടെ ‘തല്ലുമാല’ ഇന്നു മുതൽ

അമലയുടെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതും അപായത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലന്‍. സംഗീതം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം സി.ശാന്തകുമാര്‍. എഡിറ്റിംഗ് ജോണ്‍ എബ്രഹാം. സംഘട്ടനം സുപ്രീം സുന്ദര്‍. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button